ചൂടു ചായയോ ഐസ് ടീയോ, ഏതാണ് ആരോഗ്യകരം?

tea
SHARE

ലോകമെമ്പാടുമുള്ളവർക്ക് പ്രിയങ്കരമായ പാനീയമാണ് ചായ. ഉന്മേഷം ലഭിക്കാനും വിരസത അകറ്റാനും റിലാക്സ് ചെയ്യാനുമെല്ലാം ഒരു ഗ്ലാസ് ചായ കുടിച്ചാൽ മതി. ഒരു കപ്പ് ചൂടു ചായ കുടിച്ച് ദിവസം തുടങ്ങുന്നവർ ഏറെയാണ്. ചിലർക്ക് വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഐസ് ടീ ആണ് ഇഷ്ടം. ചായ ചൂടോ തണുപ്പോ കട്ടനോ ഗ്രീൻ ടീയോ ഏതുമാകട്ടെ, ദിവസവും ചായ കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചൂടു ചായയ്ക്കും ഐസ് കട്ടകൾ ഇട്ട് തണുപ്പിച്ച ചായയ്ക്കും ഗുണവും ദോഷവും ഉണ്ട്. 

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഏറെയുള്ള പാനീയമാണ് ചായ. എന്നാൽ ഏതു തരം തേയിലയാണ് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും ആന്റി ഓക്സിഡന്റിന്റെ അളവും. വൈറ്റ് ടീ ഏറെ സമയം വച്ചിരുന്നാൽ ഗുണം കൂടും.

ചൂടു ചായ കാൻസർ സാധ്യത കൂട്ടാം

ചൂടു ചായ കൂടുതൽ കുടിക്കുന്നത് കാൻസർ സാധ്യത കൂട്ടും. പുകവലിയും മദ്യപാനവും ശീലമാക്കിയവരിലാണ് ഇതിനു സാധ്യത കൂടുതൽ. 2019–ൽ ഇന്റർനാഷനൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് തിളപ്പിച്ച ഉടൻ ചൂടു ചായ കുടിക്കുന്നത് ഈസോഫാഗൽ കാൻസർ സാധ്യത കൂട്ടും എന്നാണ്. 

പൊണ്ണത്തടി ഉള്ളവർക്ക് ഐസ് ടീ നല്ലത്

മധുരം ഇടാത്ത ഐസ് ടീ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ്. രക്താതിമർദം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവ മൂലം ബുദ്ധിമുട്ടുന്ന, പൊണ്ണത്തടിയുള്ളവർക്കും ഐസ് ടീ നല്ലതാണ്. 

ആന്റി ഓക്സിഡന്റുകൾ മാത്രമല്ല നിരവധി പോഷകങ്ങളും ചായയിലുണ്ട്. ഈ ഗുണങ്ങളെല്ലാം ലഭിക്കണമെങ്കിൽ തണുത്ത ചായ അല്ലെങ്കിൽ ഐസ് ടീ കുടിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. തണുപ്പിച്ച ചായയിൽ ബയോ ആക്ടീവ് സംയുക്തങ്ങളായ ഗാലിക് ആസിഡ്, എപ്പി ഗാലോ കറ്റേച്ചിൻ ഗാലേറ്റ് ഇവയുണ്ട്. 

English Summary: Hot tea vs Iced tea; Which one is better for health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA