ADVERTISEMENT

ചുട്ടുപൊള്ളുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. ഓരോ വർഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കാം. ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ ആണ് കഴിക്കേണ്ടത് ഓരോ സീസണിൽ ലഭ്യമായ അഞ്ചു പഴങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

തണ്ണിമത്തൻ

പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.

മാമ്പഴം

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ  മാമ്പഴത്തിനു കഴിയും. ഈ വേനൽക്കാലം മാമ്പഴക്കാലം കൂടിയാകട്ടെ.

മൾബറി

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾ‌ബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.

ഞാവൽപ്പഴം

ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഞാവൽപ്പഴം മികച്ചതു തന്നെ.

തയ്ക്കുമ്പളം

മസ്ക് മെലൺ എന്ന തയ്ക്കുമ്പളം ഈ വേനൽക്കാലത്തു കഴിക്കാൻ യോജിച്ച പഴമാണ്. ജീവകം സി ധാരാളം അടങ്ങിയ തയ്ക്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം.

ഈ അഞ്ചു നാട്ടു പഴങ്ങൾ ഈ വേനൽക്കാലത്തു കഴിക്കാം. ശരീരം തണുപ്പിക്കുന്നതോടൊപ്പം ആരോഗ്യമേകാനും ഇവ അത്യുത്തമമാണ്.

English Summary: Five fruits to eat in summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com