പരീക്ഷ എന്നു കേട്ടാൽ കുട്ടികളെക്കാൾ ടെൻഷൻ മാതാപിതാക്കൾക്കാണ്. പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്. അവ ഏതെക്കെയെന്നു നോക്കാം.
∙ ബ്രക്കോളി, ബ്രസൽ, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവർഗങ്ങൾക്കു തലച്ചോറിലെ പ്രവർത്തനവേഗം മെച്ചപ്പെടുത്താൻ കഴിയും. ബ്രക്കോളി വേവിച്ച് സാലഡിന്റെ രൂപ്പത്തിൽ കുട്ടികൾക്കു നൽകാവുന്നതാണ്.
∙ ചുവപ്പ്, പച്ച നിറങ്ങളിലുള്ള ചീര ഏറെ ഉത്തമമാണ്.
∙ ഫൈറ്റോ കെമിക്കൽസ് അടങ്ങിയ സ്ട്രോബെറി, ബട്ടർഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി കൂട്ടുന്നതിനും ഉത്തമമാണ്.
∙ കടൽ മത്സ്യങ്ങളായ അയല, മത്തി, ചൂര തുടങ്ങിയവയിൽ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമേ സോയാബീൻ, ബദാം, വാൽനട്ട് എന്നിവയും ഒമോഗ 3 സംപുഷ്ടമായവയാണ്.
English Summary: Memory boosting foods