ADVERTISEMENT

∙ വൈൻ– മിതമായ അളവിൽ ൈവൻ കുടിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും. നാഷനൽ കിഡ്നി ഫൗണ്ടേഷന്റെ സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു പഠനത്തിലാണ് വൃക്കരോഗമുള്ളവരിൽ വൃക്കയുടെ ആരോഗ്യത്തിനും ഹൃദയത്തെ സംരക്ഷിക്കാനും വൈൻ സഹായിക്കും എന്നു കണ്ടത്. 

വൈൻ ഒട്ടും കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഗ്ലാസ് എങ്കിലും വൈൻ കുടിക്കുന്നവരിൽ ഗുരുതരമായ വൃക്കരോഗത്തിനുള്ള സാധ്യത 37 ശതമാനം കുറവാണെന്ന് കണ്ടു. അതുപോലെ ഇവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 29 ശതമാനം കുറവാണെന്നും കണ്ടു. 

∙ നാരങ്ങ – നാരകഫലങ്ങളിൽ സിട്രേറ്റ് ധാരാളമുണ്ട്. വൃക്കയിലെ കല്ല് തടയാൻ ഇതു സഹായിക്കും. പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസുകൾ കിഡ്നി സ്റ്റോൺ സാധ്യത കൂട്ടും. അതുകൊണ്ട് മധുരം ചേർക്കാതെ നാരങ്ങാവെള്ളവും സിട്രസ് പഴങ്ങളായ മുസംബി, ഓറഞ്ച് മുതലായവയുടെ ജ്യൂസും കുടിക്കാം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. 

∙ ക്രാൻബെറി ജ്യൂസ്– മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യത്തിന് മികച്ച പഴമാണിത്. 80 മുതൽ 90 ശതമാനം വരെയും മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഇ കോളിയെ തടയാൻ ക്രാൻബെറിയിൽ അടങ്ങിയ സംയുക്തങ്ങൾക്കു കഴിയും. 

∙ വെള്ളം– വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിൽനിന്നു വിഷാംശങ്ങളെയും മാലിന്യത്തെയും അരിച്ചു നീക്കാൻ വൃക്കകളെ സഹായിക്കും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ വൃക്കയിൽ കല്ല് വരാം. ഒപ്പം നിർജലീകരണവും സംഭവിക്കാം.

ശരീരത്തിൽ ജലാംശം കുറഞ്ഞാൽ മൂത്രത്തിന്റെ അളവും കുറയും. ഇത് വൃക്കയിലും മൂത്രനാളിയിലും കല്ല് ഉണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞു കൂടാൻ കാരണമാകും. വൃക്കകളുടെ ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com