കോവിഡ് കാലത്ത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഈ ജ്യൂസ് കുടിക്കാം

giloy juice
SHARE

ആരോഗ്യത്തോടെയിരിക്കാൻ ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ആവശ്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ പ്രധാനമാണ്. ബാക്ടീരിയ, വൈറസ്, രോഗാണുക്കൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകാനുള്ളതാണ് ശരീരത്തിന്റെ പ്രതിരോധശക്തി. ഏതെങ്കിലും രോഗാണു ശരീരത്തിൽ കടന്നാൽ നമ്മുടെ രോഗപ്രതിരോധ സംവിധാനം അവയെ നശിപ്പിക്കാൻ ശ്വേതരക്തകോശങ്ങളെയും മറ്റു രാസവസ്തുക്കളെയും ഉൽപാദിപ്പിക്കും. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക എന്നതാണ് പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

ആരോഗ്യഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, സമയത്ത് ഉറങ്ങുക ഇവയെല്ലാം ആരോഗ്യമേകും. ഒരു രാത്രി കൊണ്ടൊന്നും പ്രതിരോധ ശക്തി ലഭിക്കില്ല. പ്രതിരോധശക്തി മെച്ചപ്പെടുത്താനും രോഗം വരാതെ തടയാനും ശരീരത്തിന് സമയമെടുക്കും. എങ്കിലും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ചില ഘടകങ്ങളുണ്ട്. ചിറ്റമൃതിന്റെ ജ്യൂസ് ഇതിൽ പ്രധാനമാണ്.

സംസ്കൃതത്തിൽ അമൃത എന്നറിയപ്പെടുന്ന ചിറ്റമൃതിന്റെ അർഥംതന്നെ മരണമില്ലാത്തത് എന്നാണ്. വിവിധ രോഗങ്ങൾക്കുള്ള ഔഷധമായി ആയുർവേദം ചിറ്റമൃതിനെ (Giloy) ഉപയോഗിക്കുന്നു. ആന്റിഓക്സിഡന്റുകൾ ഇവയിൽ ധാരാളമുണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതുന്നു, വിഷാംശങ്ങളെ നീക്കുന്നു, രക്തം ശുദ്ധീകരിക്കുന്നു, കരൾരോഗവും മൂത്രനാളിയിെല അണുബാധയും തടയുന്നു. ഇതുകൂടാതെ ദഹനം മെച്ചപ്പെടുത്തുന്നു, ശ്വസനസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. സ്ട്രെസ്, ഉത്കണ്ഠ ഇവ അകറ്റുന്നു.

ചേരുവകൾ

ഈ ജ്യൂസ് ഉണ്ടാക്കാൻ ആറോ ഏഴോ തുളസിയില, 5 ഗ്രാമ്പൂ, ഇ‍ഞ്ചി കൊത്തിയരിഞ്ഞത്, രണ്ടോ മൂന്നോ ചിറ്റമൃതിന്റെ ഇല (1 ഇഞ്ച് തണ്ട്) നാരങ്ങാനീര് ഇവ ആവശ്യമാണ്. 

ഉണ്ടാക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ ഗ്രാമ്പൂ, തുളസിയില, ഇഞ്ചി, ചിറ്റമൃതിന്റെ ഇല അരിഞ്ഞത് ഇവ ചേർത്ത് 7 മിനിറ്റ് തിളപ്പിക്കുക. ഇത് തണുത്തശേഷം 1–2 ടീസ്പൂൺ നാരാങ്ങാനീര് ചേർക്കാം.

ജ്യൂസിലെ ചേരുവയായ തുളസി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. വൈറസ്, ബാക്ടീരിയ, ഫംഗസ്, മറ്റു രോഗകാരികളായ കീടാണുക്കൾ ഇവയിൽ നിന്നെല്ലാം സംരക്ഷിക്കും. ചർമത്തിനും ശ്വസനപ്രശ്നങ്ങൾക്കും തുളസി മികച്ചതാണ്.

ആന്റിമൈക്രോബിയൽ ആന്റിബയോട്ടിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി പ്രതിരോധശക്തി മെച്ചപ്പെടുത്തും. ശ്വേതരക്താണുക്കളുടെ എണ്ണം കൂട്ടുന്ന സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇത് പുറത്തുനിന്നുള്ള ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുന്നു. 

ഗ്രാമ്പൂ– ധാരാളം ഔഷധ ഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണിത്. ആന്റിഓക്സിഡന്റ് ധാരാളമുള്ള ഗ്രാമ്പൂ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. രോഗകാരികളായ ബാക്ടീരിയകളോട് ഇവ പോരാടും.

ഈ കോവിഡ് കാലത്ത് ചിറ്റമൃതിന്റെ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി മെച്ചപ്പെടുത്തുമെന്ന കാര്യം തീർച്ചയാണ്.

English Summary: Giloy juice to boost your immune system

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA