കോവിഡ് കാലത്ത് പ്രതിരോധ ശേഷി കൂട്ടാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

immunity boosting foods
SHARE

കോവിഡ് 19 ന് പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാത്തതിനാൽ ആരോഗ്യ ഭക്ഷണ ക്രമം ശീലമാക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ  രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ആരോഗ്യം മെച്ചപ്പെടുത്താൻ പ്രതിരോധ ശക്തി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പഠനങ്ങളും പറയുന്നു  

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ജീവിത ശൈലിയും പിന്തുടരണം. ആരോഗ്യം നിലനിർത്താൻ പ്രതിരോധ ശക്തി കൂടിയേ തീരൂ. 

പ്രായം, ചില രോഗാവസ്ഥകൾ, ചികിത്സകൾ ഇവയെല്ലാം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താം. ഇത് രോഗങ്ങൾ പെട്ടെന്ന് പിടിപെടാൻ കാരണമാകും. അറുപതു വയസ്സിനു മുകളിൽ ഉള്ളവർക്ക് പ്രതിരോധ ശക്തി കുറവായിരിക്കും. രക്താതി മർദം, പ്രമേഹം, ശ്വസന രോഗങ്ങൾ ഇവ ഉള്ളവർ ആണെങ്കിൽ കോവിഡ് പിടിപെടാനുള്ള സാധ്യത യും കൂടും. ചെറുപ്പക്കാരിലാകട്ടെ ലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ കോവിഡ് വരാം. മറ്റസുഖങ്ങൾ ഒന്നുമില്ലെങ്കിൽ പോലും രോഗം വരാം. 

പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ ചില ഭക്ഷണങ്ങൾക്ക് കഴിയും. സമീകൃത ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 

1. ചീര : എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്ന്. പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ ഇവ ധാരാളം ഉണ്ട്. ഇത് അണുബാധകളെ തടഞ്ഞു രോഗ സാധ്യത കുറയ്ക്കുന്നു 

2. ക്യാപ്‌സിക്കം : വൈറ്റമിൻ സി യ്ക്ക് പുറമെ ബീറ്റാ കരോട്ടിനും ഇവയിൽ ധാരാളം ഉണ്ട് . ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതോടൊപ്പം കണ്ണുകളുടെയും ചർമത്തിന്റെയും ആരോഗ്യം നിലനിർത്തുന്നു. 

3. ബട്ടൺ മഷ്‌റൂം : രുചികരവും പോഷക പ്രദവുമാണിവ. ഇവയിൽ ബി വൈറ്റമിനുകളായ റൈബോഫ്ളാവിൻ, നിയാസിൻ എന്നിവ ധാരാളം ഉണ്ട്. കൂടാതെ സെലേനിയം എന്ന ധാതുവും ഇതിലുണ്ട്. ഇത് ആരോഗ്യകരമായ രോഗ പ്രതിരോധ സംവിധാനത്തിന് പ്രധാന പങ്കു വഹിക്കുന്നു. 

4.  ബദാം : ബദാം പോലുള്ള നട്ട്സുകളിൽ വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ ധാരാളമുണ്ട്. വൈറ്റമിൻ ഇ യും ബദാമിൽ ധാരാളം ഉണ്ട്. ഇവ അണുബാധകളെ പ്രതിരോധിച്ചു പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. 

5. വെളുത്തുള്ളി : ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ വെളുത്തുള്ളിയിലുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കുന്ന സംയുക്തമായ അല്ലിസിൻ വെളുത്തുള്ളിയിലുണ്ട്. 

പോഷക പ്രദാനമായ ഭക്ഷണം പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി കോവിഡ് 19 ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും അണുബാധ കളിൽ നിന്നും സംരക്ഷണം ഏകുന്നു. കൈകളുടെ വൃത്തിയോടൊപ്പം മാസ്കും കയ്യുറകളും ധരിക്കുക.. സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. 

English Summary: Immunity boosting foods

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA