ADVERTISEMENT

എല്ലാ ദിവസവും ഒരേ പോലെയുള്ള ചായ കുടിച്ചു മടുപ്പ് തോന്നുന്നോ. എങ്കിൽ അൽപം വെറൈറ്റി ചായ പരീക്ഷിച്ചാലോ. കഹ്‍വ എന്നറിയപ്പെടുന്ന കശ്മീരി ചായയ്ക്ക് നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കാൻ കഴിയുമത്രേ. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും കഴിയും. നട്സ് ചേർത്ത് തയാറാക്കുന്ന സ്പൈസി ചായയാണ് കഹ്‍വ എന്ന് ഒറ്റവാക്കിൽ പറയാം. ഗ്രീൻ ടീ കൊണ്ട് തയാറാക്കുന്ന  കഹ്‍വയിൽ കശ്മീരികൾ രുചി കൂട്ടുന്നതിനു വേണ്ടി കുങ്കുമപ്പൂവും ചേർക്കാറുണ്ടത്രേ. 

സാധാരണ ചായപ്പൊടിക്കു പകരം ഗ്രീൻ ടീ ചേർത്താണ് കഹ്‍വ ഉണ്ടാക്കേണ്ടത്. കാരണം യഥാർഥ കഹ്‌വ കശ്മീരികൾ ഉണ്ടാക്കുന്നത് കശ്മീർ താഴ്‌വരയിലെ തേയില ഉപയോഗിച്ചാണ്. അത്രയും രുചികരമായി നമുക്ക് ക‍ഹ്‌വ ഉണ്ടാക്കാൻ സാധിക്കില്ലെങ്കിലും പരീക്ഷിച്ചുനോക്കാവുന്നതാണ്. കശ്മീരിലെ കൊടുംതണുപ്പ് കാലത്ത് പനി, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിന് ഇവരുടെ ഈ പ്രത്യേക ചായ സഹായിക്കുമത്രേ. 

രാവിലെ എഴുന്നേറ്റ് നല്ല ചൂടോടെ വേണം കഹ്‍വ കുടിക്കാൻ. ഇത് നിങ്ങളുടെ തൊണ്ടയിലും മൂക്കിലുമുള്ള അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു.  ഇത് തയാറാക്കുമ്പോൾ ചേർക്കുന്ന ബദാം ധാരാളം ആന്റി ഓക്സിഡന്റുകളും അയണും ,ഒമേഗ ത്രീ ഫാറ്റി ആസിഡും, വൈറ്റമിൻ ഇയും അടങ്ങിയതിനാൽ അതിന്റെ കൂടി ഗുണം ശരീരത്തിനു ലഭിക്കുന്നു. 

കഹ്‌വ എങ്ങനെ ഉണ്ടാക്കാം

∙പാനിൽ ആവശ്യത്തിനു വെള്ളം തിളപ്പിക്കുക.

∙തിളച്ച വെള്ളത്തിൽ കുങ്കുമപ്പൂവ്, ഏലയ്ക്ക, കറുകപ്പട്ട, റോസാപ്പൂവിതൾ ഉണക്കിയത് എന്നിവ ചേർത്ത് ഇളക്കുക. 

∙രുചി ഇഷ്ടമാണെങ്കിൽ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും ചേർക്കാം

∙തീ കെടുത്തിയ ശേഷം ഇതിലേക്ക് ഗ്രീൻ ടീ ചേർക്കുക. 

∙ഇളം ചൂടോടെ ചായയിലേക്ക് ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ നട്സ് തീരെ ചെറുതായി പൊടിച്ചത് ചേർക്കുക. 

∙മധുരത്തിനുവേണ്ടി അൽപം തേൻ ചേർക്കുക.. 

ചൂടാറും മുൻപേ തന്നെ കഴിക്കുകയും വേണം.

English Summary: Health benefits of Kahwa tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com