കുതിർത്ത നിലക്കടല വെറും വയറ്റിൽ കഴിച്ചാൽ?

soaked peanut
Photo Credit: Chirag Singh / Shutterstock.com
SHARE

ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ് നിലക്കടല. പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ നിലക്കടലയിലുണ്ട്. ഇവയ്ക്ക് പുറമേ ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ബി വൈറ്റമിനുകൾ ഇവയും മറ്റനേകം പോഷകങ്ങളും സസ്യസംയുക്ത ങ്ങളായ p- Coumaric acid, ഐസോഫ്ലാവോണുകൾ, റെസ്‌വെ റാട്രോൾ, ഫൈറ്റിക് ആസിഡ്, ഫൈറ്റോ സ്റ്റീറോൾസ്‌ എന്നിവയും നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ശരീര ഭാരവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും നിലക്കടല സഹായിക്കും. 

വറുത്ത നിലക്കടല കൊറിക്കുന്ന ശീലം മിക്കവർക്കുമുണ്ട് എന്നാൽ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് എത്ര മാത്രം ഗുണം ചെയ്യും എന്ന കാര്യം നിങ്ങൾക്കറിയാമോ? 

കുതിർത്ത നിലക്കടല കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്: 

∙ ഹൃദയത്തിന് ആരോഗ്യമേകുന്നു. 

∙ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

∙ ഗാൾ സ്റ്റോൺ തടയാൻ സഹായിക്കുന്നു. 

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

∙ ചർമ പ്രശ്നങ്ങൾ അകറ്റുന്നു. 

∙ ദഹനത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും മികച്ചത്. 

തലേന്ന് വെള്ളത്തിലിട്ടു വച്ചു കുതിർത്ത നിലക്കടല രാവിലെ പ്രഭാതഭക്ഷണത്തിനു മുൻപ് കഴിക്കണം. കാലറി കൂടുതൽ ഉള്ളതിനാൽ കൂടിയ അളവിൽ കഴിക്കരുതെന്നു മാത്രം. എന്നാൽ സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

English Summary: Soaked peanut health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA