തക്കോലത്തിനുണ്ട് ഈ ഗുണങ്ങൾ

star-anise
Photo Credit : Sam Thomas A / Shutterstock.com
SHARE

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്‌ക്കൊപ്പംതന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. (Star Anise). കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. 

കാൻസർ തടയും: തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക്‌ ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി രോഗങ്ങൾ തടയും. 

ആന്റി ബാക്ടീരിയൽ: ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തുന്നത് ശരീരത്തിൽനിന്നു ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താൻ സഹായിക്കും. 

ജീവകങ്ങൾ : വൈറ്റമിൻ എ, സി എന്നിവ തക്കോലത്തിൽ ധാരാളം ഉണ്ട്. ഇവയ്ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങൾ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും. 

ലൈംഗികത: സ്ത്രീപുരുഷന്മാരിൽ ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ പതിവായി തക്കോലം ഉപയോഗിക്കാം. Aphrodisiac ഗുണങ്ങൾ ഇതിനുണ്ട്. 

ഗ്യാസ് ട്രബിൾ: തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ പരിഹാരമേകും. 

തക്കോലം ഉപയോഗിക്കും മുമ്പ് അത് മായം കലരാത്തതാണ് എന്നുറപ്പു വരുത്താൻ ശ്രദ്ധിക്കുമല്ലോ.

English Summary: Star anise health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA