ADVERTISEMENT

ഒരു ഹൈ പ്രോട്ടീന്‍, ലോ ഫാറ്റ് ഭക്ഷ്യവസ്തു എന്ന നിലയിൽ നമ്മുടെ ആഹാരശീലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം പിടിക്കുന്ന ഒന്നാണ് മത്സ്യവിഭവങ്ങള്‍. ഇറച്ചിവിഭവങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ കഴിക്കുന്ന വിഭവം കൂടിയാണ് മത്സ്യം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, അയഡിന്‍, മിനറല്‍സ്, വൈറ്റമിനുകൾ അങ്ങനെ എല്ലാം ഇവയിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കലവറ കൂടിയാണ് മത്സ്യം. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം സാല്‍മന്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡയറ്ററി സപ്ലിമെന്റ് ആണ് ഫിഷ്‌ ഓയില്‍ എന്ന് കൂടി ഓര്‍ക്കുക.

മത്സ്യവിഭവങ്ങൾ എന്തുകൊണ്ടു ശീലമാക്കണം? അഞ്ചു വസ്തുതകള്‍

ഹൃദയാരോഗ്യം - ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യവിഭവങ്ങള്‍. സ്ഥിരമായി മത്സ്യം കഴിക്കുന്നവരില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറഞ്ഞ അളവില്‍ കാണപ്പെടുന്നു. ദിവസവും കഴിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരു ദിവസം അതിനാല്‍ മത്സ്യം ഉറപ്പാക്കുക.

ബ്രെയിന്‍ ഹെല്‍ത്ത് - സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ ബ്രെയിന്‍ ഹെല്‍ത്തിനും നല്ലതാണ്. പ്രായം കൂടും തോറും തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞു വരും. സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ ഒരളവു വരെ ഇതിനു പരിഹാരമാണ്. ഇത് മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ഡിപ്രഷന്‍ കുറയ്ക്കും - സ്ഥിരമായി മത്സ്യം കഴിക്കുന്നത്‌ വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് വിഷാദരോഗം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ആന്റി ഡിപ്രസന്റ് മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും.

ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെ പ്രതിരോധിക്കും - ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ മത്സ്യം കഴിക്കാം. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, റുമാറ്റേയ്ഡ് ആര്‍ത്രൈറ്റിസ്, ടൈപ്പ് 1 ഡയബറ്റിസ് എന്നിവയില്‍നിന്നു പ്രതിരോധം നല്‍കാന്‍ മത്സ്യങ്ങള്‍ക്ക് സാധിക്കും. 

നല്ല ഉറക്കം ലഭിക്കാന്‍ - നല്ല ഉറക്കം ലഭിക്കാനും മത്സ്യം കഴിക്കാം. ആഴ്ചയില്‍ മൂന്നു വട്ടം സാല്‍മന്‍ മത്സ്യം കഴിക്കുന്നവരില്‍ നല്ല ഉറക്കവും ശാരീരികപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മത്സ്യത്തിലെ വൈറ്റമിന്‍ ഡി ആണ് ഇതിന് സഹായിക്കുന്നത് എന്നാണ് കരുതുന്നത്.

English Summary: Reasons why fish is considered one of the healthiest food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com