ഒരു ഗ്ലാസ് കറിവേപ്പില ജ്യൂസ് കുടിച്ച് ദിവസം തുടങ്ങിക്കോളൂ; ഗുണങ്ങൾ ഇങ്ങനെ

curry leaves juice
Photo Credit : NS Natural Queen / Shutterstock.com
SHARE

ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ‍‍ഡീടോക്സ്  ജ്യൂസ്. പ്രത്യേകിച്ചും ഗ്രീന്‍ ജ്യൂസ്‍‍. പച്ച നിറത്തിലുള്ള ഇലകൾ, പച്ചക്കറികള്‍, പഴ​ങ്ങള്‍ ഇവകൊണ്ട് ഉണ്ടാക്കുന്ന  ജ്യൂസ് ആണ് ഗ്രീന്‍ ജ്യൂസ്‍‍. നിരവധി പോഷകങ്ങളും ആന്റിഒാക്സി‍ഡന്റുകളും അടങിയ ഗ്രീന്‍ ജ്യൂസ്‍‍ ‍രോഗ പ്രതിരോധശക്തി വർധിപ്പിക്കും. ഒപ്പം ദഹനത്തിനു സഹായിക്കുകയും അമിതഭാരം കുറയ്ക്കുകയും ചെയ്യും.

ഒരു ഗ്ലാസ് ഗ്രീന്‍ ജ്യൂസ്‍‍ കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ഊര്‍ജ്ജ‍‍‍‍‍മേകാനും ഇവ സഹായിക്കും. എളുപ്പത്തിൽ  നമുക്കു ലഭിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പില ചെടി ഉണ്ടാകും. അ‍‍ഞ്ചോ പത്തോ കറിവേപ്പില എടുക്കുക. ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഇത് നന്നായി അരയ്ക്കുക. രാവിലെ ഈ കറിേവപ്പില ജ്യൂസ് കുടിക്കാം. ക്ലോറോഫിൽ ധാരാളം അടങ്ങിയ ഇത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും പ്രദാനം ചെയ്യും. കുറേനാള്‍ ഈ ജ്യൂസ് കുടിച്ചാൽ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും സാധിക്കും. അതു വഴി ശരീര ഭാരവും കുറയും.

കറിവേപ്പിലയ്ക്കു ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. ഹൃദയത്തിനും ഉദരത്തിനും ആരോഗ്യം ഏകുന്നതോടൊപ്പം പ്രമേഹം നിയന്ത്രിക്കാനും ഇതു സഹായിക്കുന്നു. കറിവേപ്പിലയോടൊപ്പം പുതീന, ചീര തുടങ്ങിയവയും ചേർക്കാം. നന്നായി അരച്ച ശേഷം ഇത് അരിച്ച് ഉപയോഗിക്കാം.

English Summary: Curry leaves health benefits

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA