തേനോ ശർക്കരയോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്?

jaggery
Photo credit : Luis Echeverri Urrea / Shutterstock.com
SHARE

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ?അതിനായി വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ തയാറാക്കിയോ? എങ്കിൽ കഴിക്കുന്ന ഭക്ഷണവും അളവും വളരെ പ്രധാനമാണെന്നു  പറയേണ്ടതില്ലല്ലോ. ചില വെയ്റ്റ് ലോസ് ഡയറ്റുകൾ കടുത്ത വർക്ക്ഔട്ടിൽ ശ്രദ്ധിക്കുമ്പോൾ മറ്റ്  ചിലതാകട്ടെ ഭക്ഷണരീതിയിലാകും ശ്രദ്ധ കൊടുക്കുന്നത്. കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം ആകും വെയ്റ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്തു കഴിക്കണം എന്തു കഴിക്കാതിരിക്കണം എന്ന കാര്യത്തിൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാകാം.

തേൻ: പഞ്ചസാരയ്ക്കു  പകരം തേൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. പഞ്ചസാരയെ അപേക്ഷിച്ച് കാലറി വളരെ കുറഞ്ഞതാണ് തേൻ എന്നതാണിതിന്റെ കാരണം. ഇത് മാത്രമല്ല തേനിന് പല ഗുണങ്ങളും ഉണ്ട്. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് തേൻ. ഇത് ചർമത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും തേനിനുണ്ട്. 

ശർക്കര: എല്ലാ വീടുകളിലും ശർക്കര ഉണ്ടാകും. പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കാം. കാലറി വളരെ കുറഞ്ഞ ഒന്നാണിത്. ജലദോഷം, ചുമ, മലബന്ധം ഇവയെല്ലാം അകറ്റും. രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. 

ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ ശർക്കരയോ തേനോ മികച്ചത് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. തേനിനും ശർക്കരയ്ക്കും അതാതിന്റെ ആരോഗ്യഗുണങ്ങൾ ഉണ്ട്.  ഹ്രസ്വ കാലത്തേക്ക് ഇവ ശരീരത്തിനു ഗുണകരവുമാണ്. എന്നാൽ ദീർഘ നാൾ ഉപയോഗിക്കുമ്പോൾ ഇവയിലടങ്ങിയ നാച്വറൽ ഷുഗറിന്റെയും കാലറിയുടെയും കാര്യം ചിന്തിക്കേണ്ടി വരും. ഇവ രണ്ടും മിതമായ അളവിൽ ഉപയോഗിച്ചില്ലെങ്കിൽ ശരീരഭാരം കൂടും. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന തേനിലും ശർക്കരയിലും പ്രിസർവേറ്റീവുകളും ഷുഗറും ചേർത്തിട്ടുണ്ടാകും. ഇതുമൂലം അവയിലെ കാലറിയും കൂടും. 

ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ശർക്കരയോ തേനോ? ഏതാണ്  കൂടുതൽ ആരോഗ്യകരം. തീർച്ചയായും പ്രോസസ് ചെയ്യാത്ത, നാച്വറൽ ആയ തേൻ തന്നെയാണ് മികച്ചത്. ഇങ്ങനെയുള്ള തേൻ ലഭ്യമല്ല എങ്കിൽ പകരം ആയി ശർക്കര വെയ്റ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്താം എന്ന് മാത്രം.

English Summary : Honey and Jaggery; Weight loss diet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA