നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, സി, ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം എന്നിവയാലും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. അതുകൊണ്ടുതന്നെ പോസ്റ്റ് വര്‍ക്ക് ഔട്ട് ആഹാരം എന്ന നിലയില്‍ ഏറെ ഫലപ്രദമാണ് ഏത്തപ്പഴം.
ഈസി ഡൈജസ്റ്റ് കാര്‍ബ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ നേന്ത്രപ്പഴം മസിലുകളുടെ പ്രോട്ടീന്‍ ആഗിരണം കൂട്ടാന്‍ സഹായിക്കും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബര്‍ ഇതില്‍ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ നല്ലതാണ് എത്തപ്പഴം.
അമിതവ്യായാമം മൂലമുള്ള ക്ഷീണം ഒഴിവാക്കാന്‍ എത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഡോപാമിൻ, പോളിഫിനോൾസ് എന്നിവയ്ക്കു സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മസിൽ നിര്‍മാണത്തിനും ഏത്തപ്പഴം ഏറെ ഫലപ്രദം.
അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്. ഇതുപോലെ ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. കൂടാതെ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് ഏത്തപ്പഴം. പ്രതിരോധശേഷിയെ കൂട്ടുന്ന ബയോജെനിക് അമെയ്ൻസ്, ഫിനോളിക്സ്, കാർട്ടിനോയ്ഡ്സ് എന്നിവയും ഇതിലുണ്ട്.
സ്മൂത്തിയായോ പുഴുങ്ങിയോ യോഗര്‍ട്ട് ചേര്‍ത്തോ ഒക്കെ ഏത്തപ്പഴം പോസ്റ്റ് വര്‍ക്ക് ഔട്ട് ആഹാരമായി കഴിക്കാവുന്നതാണ്.
English Summary : Healthy Food - Should you eat a banana after a workout?