ഗ്രീൻ ജ്യൂസ് : പ്രമേഹ രോഗികൾക്ക് ഏറ്റവും യോജിച്ച പ്രഭാത പാനീയം

HIGHLIGHTS
  • രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു
  • ശരീരത്തെ ഡീടോക്‌സിഫൈ ചെയ്യുന്നു
green juice
Photo credit : Magdanatka / Shutterstock.com
SHARE

തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്‌മയും എല്ലാം മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീരോഗമാണ് ടൈപ്പ് 2 പ്രമേഹം. ഇന്ത്യയിൽ 70 ദശലക്ഷത്തോളം പേരാണ് പ്രമേഹബാധിതർ.

ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.

ഗ്രീൻ ജ്യൂസ് : പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾ ജ്യൂസ് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ജ്യൂസ്. ടൈപ്പ് 1, ടൈപ്പ് 2, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഡയബറ്റിസ് തുടങ്ങി ഏതു തരം പ്രമേഹമുള്ളവർക്കും ഗുണകരമാണിത്. ഊർജ്ജനില വർധിപ്പിക്കാനും ഗ്രീൻ ജ്യൂസ് സഹായിക്കും. അഞ്ചോ ആറോ ചേരുവകൾ ഒരുമിച്ച് ചേർത്ത് ഈ  ജ്യൂസ് തയാറാക്കാം. ഗ്രീൻ ആപ്പിൾ, കക്കിരിക്ക അഥവാ സാലഡ് വെള്ളരി, നാരങ്ങ, ഗ്രീൻ കാബേജ്, സെലറി, പച്ചച്ചീര, ബീറ്റ് റൂട്ട്, വെളുത്തുളളി, തക്കാളി, ഇഞ്ചി, പാവയ്ക്ക ഇവയാണ് ഗ്രീൻ ജ്യൂസ് ഉണ്ടാക്കാൻ വേണ്ടത്. കുറച്ച് വെള്ളം ചേർത്ത് ഇവ മിക്‌സിയിൽ അടിച്ചെടുത്ത് ഗ്രീൻ ജ്യൂസ് തയാറാക്കാം. 

ഗുണങ്ങൾ 

∙ വൈറ്റമിൻ എ, സി, കെ, അയൺ  എന്നിവയാൽ സമ്പന്നം.

∙ ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, എല്ലാത്തരം പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

∙ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. എനർജി ലെവൽ വർധിപ്പിക്കുന്നു. 

∙ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇത് നിരവധി രോഗങ്ങൾ വരാതെ തടയുന്നു. 

∙ ശരീരത്തെ ഡീടോക്‌സിഫൈ ചെയ്യുന്നു. രക്തം ശുദ്ധമാക്കുന്നു. 

∙ ഉപാപചയ നിരക്കു മെച്ചപ്പെടുത്തുന്നു. ഇതുവഴി പ്രമേഹസാധ്യത കുറയുന്നു. 

∙ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

English Summary : Green juice for diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA