ഉയർന്ന ബിപി ആണോ പ്രശ്നം? ഭക്ഷണം ഇങ്ങനെ കഴിച്ചോളൂ

HIGHLIGHTS
  • രക്താതിസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനു കാര്യമായ പ്രസക്തിയുണ്ട്
  • കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം
bp foods
Photo credit : Ann Bulashenko / Shutterstock.com
SHARE

ജീവിതശൈലിയിലെ നിയന്ത്രണമില്ലായ്മ ക്ഷണിച്ചുവരുത്തുന്ന ഒരു രോഗമാണ് രക്തതിസമ്മര്‍ദം. രക്താതിസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനു കാര്യമായ പ്രസക്തിയുണ്ട്. ഒരു ദിവസത്തെ ഊർജത്തിന്റെയും പ്രോട്ടീന്റെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണം. 

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. റെഡ് മീറ്റ്, എണ്ണയിൽ വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ, പപ്പടം, ഉണക്കമത്സ്യം, ഉപ്പ് അധിമായുള്ള ആഹാരങ്ങൾ എന്നിവ സ്ഥിരമായി കഴിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവയും ഒഴിവാക്കാം.

രക്താതിസമ്മർദം നിയന്ത്രിക്കാൻ പൊട്ടാസ്യം കൂൂടുതലടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, നാരങ്ങാവർഗത്തിൽ പെട്ട പഴങ്ങൾ, തക്കാളി, വാഴപ്പഴം, തണ്ണിമത്തൻ, അണ്ടിപരിപ്പുകൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസവും ഏഴ് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയ അലിസിൻ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുകയും ധമനികൾക്ക് അയവു നൽകുകയും ചെയ്യും.

ബദാം, വാൾനട്സ്, കഴുവണ്ടി എന്നിവ 5 മുതൽ 7 എണ്ണം എന്ന ക്രമത്തിൽ ഉപയോഗിക്കാം. ഇതിലെ അപൂരിത കൊഴുപ്പ് വളരെ ഗുണം ചെയ്യും. ദിവസവും രണ്ട് നെല്ലിക്ക കഴിക്കാം. ഇതിലെ വൈറ്റമിൻ സി രക്തചംക്രമണം തടസ്സമില്ലാതാക്കി ബിപി കുറയ്ക്കുന്നു. ദിവസം ഇടനേരത്ത് കുക്കുംബർ, സവാള, കാരറ്റ്, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സാലഡ് കഴിക്കാം. സവാളയിലെ ക്വെർസെറ്റിൻ എന്ന ആന്റിഓക്സിഡന്റ് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

English Summary : Best foods for high blood pressure

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA