പ്രതിരോധശക്തിക്ക് കുടിക്കാം ഈ ഡീടോക്‌സ് പാനീയം

HIGHLIGHTS
  • ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനായി കുടിക്കാവുന്ന ഒന്നാണ് അഗ്നി ടീ
detox drink
Photo credit : Pixel-Shot / Shutterstock.com
SHARE

ഈ കടുത്ത വേനലിനെ ചെറുക്കാൻ ഭക്ഷണരീതിയിലും ഫിറ്റ്‌നസിലുമെല്ലാം മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക ഇവയെല്ലാം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. 

ചില ഡീടോക്‌സ് പാനീയങ്ങളും വേനൽക്കാലത്ത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഊർജ്ജ നില  വർധിപ്പിക്കാനും ശരീരത്തെ ബാലൻസ് ചെയ്യാനും ഡീടോക്‌സ് പാനീയങ്ങൾ സഹായിക്കും. 

ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനായി കുടിക്കാവുന്ന ഒന്നാണ് അഗ്നി ടീ. ഒരു ലിറ്റർ വെള്ളം, ഒരു നുള്ള് കുരുമുളക് പൊടി, ഒരു ചെറിയ കഷണം ചുക്ക്, ഒരു ടീ സ്‌പൂൺ ഇന്തുപ്പ്, രണ്ടു ടേബിൾ സ്‌പൂൺ ശർക്കര, കുറച്ചു നാരങ്ങാ നീര് ഇവയാണ് ഈ  പാനീയം ഉണ്ടാക്കാൻ ആവശ്യമായത്. 

നാരങ്ങാ നീര് ഒഴികെയുള്ള ചേരുവകൾ ഒരു പാനിലൊഴിച്ച് ഇരുപതു മിനിറ്റ് തിളപ്പിക്കുക. തണുത്ത ശേഷം നാരങ്ങാ നീര് പിഴിഞ്ഞൊഴിക്കാം. ഇളം ചൂടോടു കൂടിയും ഇത് കുടിക്കാം. 

ഈ പാനീയം രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും ശരീരത്തെ ഡീടോക്‌സ് ചെയ്യുകയും ചെയ്യും. ദിവസം ഒന്നോ രണ്ടോ നേരം ഇത് കുടിക്കാം.

English Summary : Summer drink to detox and boost your immunity

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA