ADVERTISEMENT

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. വെറും വയറ്റിൽ തേൻ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെ തേൻ നിരവധി പരീക്ഷണങ്ങൾക്കു പാത്രമായിട്ടുണ്ടാകും. യഥാർഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എൻസൈമുകൾ ചെറുതേനിലുണ്ട്. ചെറുതേൻ ഉണ്ടാക്കുന്ന തേനീച്ച പൂക്കളിൽ നിന്നു മാത്രമേ തേൻ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനൽ സംയുക്തങ്ങളുണ്ട്. തേനീച്ച തേൻ വലിച്ചെടുക്കുമ്പോൾ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോൾ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേൻ ‘ഇന്റലക്ച്വൽ ബൂസ്റ്റർ’ ആയി മാറുന്നു. 

വണ്ണം കുറയ്ക്കും വഴി

കരൾ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേൻ പ്രവർത്തിക്കും. ഈ ഗ്ലൂക്കോസ് തലച്ചോറിലെ പഞ്ചസാരയുടെ അളവ് ഉയർന്ന തോതിൽ നിലനിർത്തുകയും കൊഴുപ്പ് ദഹിപ്പക്കുന്നതിനുള്ള ഹോർമോൺ പുറപ്പെടുവിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും. തേൻ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. തേൻ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവർക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം. തേനിനൊപ്പം ആഹാരക്രമം കൂടി ആരോഗ്യകരമായി ചിട്ടപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

∙ ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ ചേർത്ത് ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും. 

∙ ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.

∙ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം

∙ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തു കുടിക്കാം.

ശ്രദ്ധിക്കേണ്ടത്

∙ തേൻ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാൻ കാരണമാകും.

∙ രക്തസ്രവം ഉള്ളവർ തേൻ ഒഴിവാക്കുന്നതാണു നല്ലത്.

∙ തേൻ രക്താതിസമ്മർദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മർദം കുറഞ്ഞവർ തേൻ ഉപയോഗം കുറയ്ക്കണം.

English Summary : Honey for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com