കോവിഡ് പോസിറ്റീവ് ആണോ? രോഗമുക്തിയ്ക്കായി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

healthy food covid diet
Photo credit : margouillat photo / Shutterstock.com
SHARE

കോവിഡ് രണ്ടാം തരംഗം ആയിരക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. ചെറിയ പനിയിൽ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് പലർക്കും ഉണ്ടായത്. രോഗം ബാധിച്ചയാളുടെ ശരീരത്തിൽ വൈറസിന്റെ പ്രഭാവം ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. 

മണവും രുചിയും നഷ്ടപ്പെടുന്നതു കോവിഡിന്റെ ലക്ഷണമാണ്. വിശപ്പുതന്നെ ഇല്ലാതാക്കുന്ന അവസ്ഥ കോവിഡ് മൂലം വരാം.  കോവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്. ആരോഗ്യകരമായ, പ്രതിരോധശക്തിയേകുന്ന ഭക്ഷണം വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കും. സ്പോർട്സ് ന്യൂട്രീഷനിസ്റ്റ് ആയ ഷോനാ പ്രഭു പങ്കു വയ്ക്കുന്നതും കോവിഡ് ബാധിച്ചവരുടെ ഭക്ഷണരീതിയെപ്പറ്റിയുള്ള വിവരങ്ങളാണ്. വേഗത്തിൽ രോഗമുക്തി നേടാൻ സഹായിക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്നും കോവിഡ് രോഗി ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നും അവർ നിർദേശിക്കുന്നു.   

പ്രോട്ടീൻ: പേശികളും കലകളും നിർമിക്കാനും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും എല്ലാം പ്രോട്ടീനുകൾ സഹായിക്കുന്നു. കോവിഡ് ബാധിച്ച ഘട്ടത്തിലും കോവിഡിനുശേഷവും ശരീരകോശങ്ങൾക്കുണ്ടാകുന്ന ക്ഷതങ്ങൾ അകറ്റാൻ പ്രോട്ടീൻ ആവശ്യമാണ്. കോവിഡ് മുക്തരായശേഷവും ദിവസവും ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തണം. ക്ഷീണമകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീൻ സഹായിക്കും. ദിവസം 1 ഗ്രാം എന്ന തോതിൽ പ്രോട്ടീൻ കഴിക്കുന്നത് വേഗം രോഗം സുഖപ്പെടാൻ സഹായിക്കും. 

പയർ വർഗങ്ങൾ, ചിക്കൻ സൂപ്പ്, പാലും പാലുല്പന്നങ്ങളായ പാൽക്കട്ടി, പനീർ, തൈര്, സോയാചങ്ക്‌സ്, ടോഷ്യ ഇവയെല്ലാം പ്രോട്ടീൻ അടങ്ങിയവയാണ്. സോയാബീനിൽ വൈറ്റമിൻ സി, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിലും പ്രോട്ടീൻ ഉണ്ട്. 

കാലറി പ്രധാനം 

എല്ലായ്‌പ്പോഴും ഭക്ഷണത്തിലെ കാലറി ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കോവിഡ് ബാധിച്ചവരിലും കോവിഡ് മുക്തരായവരിലും ഭക്ഷണത്തിലെ കാലറി കുറയുന്നത് ദോഷം ചെയ്യും. ശരീരത്തിന് ഊർജ്ജം ഈ സമയത്ത് വളരെ ആവശ്യമാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ ദിവസവും നിശ്ചിത കാലറി, അതും ആരോഗ്യകരമായത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഗോതമ്പ്, ചോളം, അരി തുടങ്ങിയ മുഴുധാന്യങ്ങളോ ഉരുളക്കിഴങ്ങ്, സെറീയൽസ്, ബ്രഡ്, പാസ്‌താ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നട്സ്, ഡ്രൈഫ്രൂട്ട്സുകളായ ബദാം, വാൾനട്ട്, ഈന്തപ്പഴം തുടങ്ങിയവ ഇട നേരത്ത് ലഘുഭക്ഷണമായി കഴിക്കാം. വിവിധ അളവുകളിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണിവ.

വൈറ്റമിനുകളും 

പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണത്തോടൊപ്പം ആവശ്യമായ അളവിൽ വൈറ്റമിൻ സി യും രോഗം പെട്ടെന്ന് ഭേദമാകാൻ ആവശ്യമാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയതും പ്രതിരോധശക്തി വർധിപ്പിക്കുന്നതുമാണിവ. കോവിഡ്, ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും എന്നതു കൊണ്ടുതന്നെ ദിവസും വൈറ്റമിൻ സി ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിൻ സി യും ധാരാളമുണ്ട്. ഇവ പാലിനൊപ്പം ചേർന്ന് സ്‌മൂത്തി ആക്കി കുടിക്കാം. ബദാം മിൽക്കും നല്ലതാണ്. അല്ലെങ്കിൽ ഫ്രൂട്ട് സലാഡ് ആക്കിയും കഴിക്കാം. എന്തായാലും ഇരട്ടി അളവിൽ വൈറ്റമിൻ സി യും പ്രോട്ടീനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം. 

പ്രതിരോധ ശക്തിക്ക് സോയ 

കോവിഡുള്ളപ്പോൾ പ്രതിരോധ ശക്തി വർധിപ്പിക്കാൻ പ്രോട്ടീൻ പോലെ തന്നെ പ്രധാനമാണ് ഫൈബറും. പ്രോട്ടീനും ഫൈബറും ഒരേ പോലെ ലഭിക്കുന്ന ഒന്നാണ് സോയ. സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കിയിരുന്നു. സോയാബീനിൽ നിന്നാണ് സോയാ ചങ്ക്‌സ് ഉൾപ്പെടെയുള്ളവ ഉണ്ടാക്കുന്നത്. പ്രോട്ടീന്റെ മികച്ച ഉറവിടമാണിത്. 

ഇവയ്‌ക്കെല്ലാം പുറമെ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ  ഭക്ഷണക്രമം ശീലമാക്കുന്നതിന്റെ ഭാഗമായി മധുരവും കുറയ്ക്കുക. സാച്ചുറേറ്റഡ് ഫാറ്റ് ആയ നെയ്യ്, വെണ്ണ ഇവയ്ക്കു പകരം അൺസാച്ചുറേറ്റഡ്  ഫാറ്റുകളായ ഒലീവ് ഓയിൽ, സോയ, സൺഫ്ളവർ ഓയിൽ ഇവ പാചകത്തിനുപയോഗിക്കാനും ശ്രദ്ധിക്കുക. 

പതിവായി വ്യായാമം ചെയ്യുക. ശ്വസന വ്യായാമം ആയിക്കൊള്ളട്ടെ, ധ്യാനമായിക്കൊള്ളട്ടെ ഇവ ശീലമാക്കുക. നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾ എല്ലാം കഴിക്കുക. കോവിഡ് മുക്തരായി ആരോഗ്യകരമായ ജീവിതം നയിക്കാൻ ഇത് സഹായിക്കും.

English Summary : Covid-19 Recovery Diet To Follow When Tested Positive

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA