അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ

peanut butter
Photo credit : Shyripa Alexandr / Shutterstock.com
SHARE

നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്സുകളായ കശുവണ്ടി, പിസ്‌ത, ബദാം, വാൾനട്ട്  ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല എങ്കിലും ഗുണങ്ങളിൽ ഇവയെക്കാൾ മുന്നിലാണ്. 

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. 

സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. 

പ്രോട്ടീൻ 

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. 

കൊളസ്‌ട്രോൾ കുറയ്ക്കുന്നു 

ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്. 

റെസ്‌വെറാട്രോൾ, ഫിനോലിക് ആസിഡ്, ഫൈറ്റോസ്‌റ്റെറോൾഡ്‌ തുടങ്ങിയ സംയുക്തങ്ങളുടെ കലവറയാണ് പീനട്ട് ബട്ട.ർ ഇവ ഭക്ഷണത്തിൽ നിന്നു കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു. പീനട്ട് ബട്ടറിലടങ്ങിയ കൊഴുപ്പിന്റെ അളവും ഒലിവ് ഓയിലിലെ കൊഴുപ്പിന്റെ അളവും തുല്യമാണ്. പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു. 

ടൈപ്പ് 2 പ്രമേഹം തടയുന്നു 

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

വൈറ്റമിനുകൾ

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ അനേകം വൈറ്റമിനുകൾ പീനട്ട് ബട്ടറിലുണ്ട്. കാഴ്‌ച ശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ യും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ സി യും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. ധമനികളിലടിഞ്ഞു കൂടുന്ന കൊഴുപ്പിനെയും ഫാറ്റി ആസിഡുകളെയും ലയിപ്പിക്കാൻ ആവശ്യമായ മൈക്രോന്യുട്രിയന്റ് ആയ വൈറ്റമിൻ ഇ യും പീനട്ട് ബട്ടറിൽ ഉണ്ട്.

ആന്റി ഓക്‌സിഡന്റുകൾ 

ഫോളേറ്റ്, നിയാസിൻ, പാന്റോതെനിക് ആസിഡ്, പിരിഡോക്സിൻ, റൈബോഫ്ലേവിൻ, തയാമിൻ ഇവയടങ്ങിയതിനാൽ പീനട്ട് ബട്ടറിന് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ആന്റിഓക്സിഡന്റായ റെസ് വെറാട്രോളും പീനട്ട് ബട്ടറിലുണ്ട്. ഗുരുതരരോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫിനോളിക് ആന്റിഓക്സിഡന്റ് ആണ്  റെസ് വെറാട്രോൾ. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു 

പീനട്ട് ബട്ടറിൽ  മഗ്നീഷ്യം ധാരാളം ഉണ്ട്. 100 ഗ്രാമിൽ ഏതാണ്ട് 170 മി.ഗ്രാം എന്നതോതിൽ. ഇത് ദിവസം ആവശ്യമുള്ളതിന്റെ 42 ശതമാനം വരും. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. 

ഭക്ഷ്യനാരുകൾ 

നിലക്കടലയിലും പീനട്ട് ബട്ടറിലും ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഒരു കപ്പ് (125 g ) പീനട്ടിൽ 12 ഗ്രാമും ഒരു കപ്പ് പീനട്ട് ബട്ടറിൽ 20 ഗ്രാമും ഭക്ഷ്യനാരുകൾ ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യനാരുകൾ. ഇവയുടെ അഭാവം, മലബന്ധം, പ്രമേഹം, കൊളസ്‌ട്രോൾ, വിവിധ ഹൃദ്രോഗങ്ങളിലേക്കു നയിക്കും. അതുകൊണ്ടുതന്നെ ഭക്ഷ്യനാരുകൾ അടങ്ങിയ പീനട്ട് ബട്ടർ ഈ ആരോഗ്യ പ്രശ്നനങ്ങളെയെല്ലാം തടയും. 

പൊട്ടാസ്യം 

100 ഗ്രാം പീനട്ട് ബട്ടറിൽ 70 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ആയും ഫ്ലൂയിഡ് ബാലൻസിങ്ങിനും ഇത് സഹായിക്കും. ഹൃദയാരോഗ്യമേകുന്ന പൊട്ടാസ്യം, പീനട്ട് ബട്ടറിൽ ധാരാളം ഉണ്ട്. 

ഓർക്കാൻ 

ചിലരിൽ പീനട്ട് ബട്ടർ അലർജി ഉണ്ടാക്കാം. ഛർദി, വയറുവേദന, ഡയേറിയ, ആസ്മ ഇവ അലർജിയുടെ ലക്ഷണമാണ്. പീനട്ട് അലർജി ഉള്ളവർ ഇത് ഒഴിവാക്കണം.

English Summary : Health benefits of peanut butter

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA