ADVERTISEMENT

പുതുതലമുറയില്‍ പരക്കെ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ്. സന്ധിവേദനയായും വിട്ടുമാറാത്ത നടുവേദനയായും ഒക്കെ അത് നമ്മളെ ചുറ്റിപ്പറ്റിയുണ്ടാകും. അത്തരം അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് അവക്കാഡോ എന്ന പഴം. വെണ്ണപ്പഴമെന്ന് വിളിക്കുന്ന ഈ ഫലത്തില്‍ നിറയെ ഗുണങ്ങളാണ്. ഇതിന്റെ ഉപയോഗം ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു. ഒരു അവക്കാഡോയുടെ പകുതി ദിവസവും കഴിക്കുന്നതിലൂടെ വൈറ്റമിന്‍ കെ ലഭിക്കും.  എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് വൈറ്റമിന്‍ കെ. 

ഇതോടൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും അവാക്കാഡോ നല്ല മരുന്നാണ്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, എന്നിവയെ നിയന്ത്രിക്കുന്നതിനൊപ്പം മുഖത്തിനും മുടിക്കും അഴകു നല്‍കുകയും ചെയ്യും. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡാണ് അമിത കാലറിയെ എരിച്ചുകളഞ്ഞ് അമിതവണ്ണമുണ്ടാകാതെ ശ്രദ്ധിക്കുന്നത്.  അവക്കാഡോയില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രക്ത സമ്മര്‍ദത്തിന്റെ അളവ് കുറയ്ക്കുന്നു. 

അവക്കാഡോയില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ രണ്ട് ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, അവ പ്രത്യേകിച്ചും കണ്ണുകളിലെ ടിഷ്യൂകളെ കേന്ദ്രീകരിച്ചുള്ളതാണ്, അള്‍ട്രാവയലറ്റ് പ്രകാശം കൊണ്ട് കണ്ണിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് ഈ ആന്റിഓക്സിഡന്റ് സംരക്ഷണം നല്‍കുന്നു.

അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ബീറ്റാ കരോട്ടിന്‍ ട്രസ്റ്റഡ് സോഴ്‌സ് പോലുള്ള മറ്റ് ഉപയോഗപ്രദമായ കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ആഗിരണം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിനാല്‍,  ഭക്ഷണത്തില്‍ അവാക്കഡോകള്‍ ചേര്‍ക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കും. 

ഒരു വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അവാക്കഡോയിലുണ്ട്്. 14 ശതമാനമാണ് അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം. 

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന  ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഇയും എപ്പോഴും ഉന്‍മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

English Summary : Health benefits of Avocado

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com