ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ ഇങ്ങനെ കഴിക്കാം; അറിയാം മറ്റ് ആരോഗ്യഗുണങ്ങളും

ash gourd
Photo credit : phloen / Shutterstock.com
SHARE

മലയാളിയുടെ സദ്യവട്ടങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കുമ്പളങ്ങ. ഓലനും പുളിശേരിയും കിച്ചടിയും എല്ലാം കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറി എന്നതു മാത്രമല്ല, ഔഷധമായും കുമ്പളങ്ങ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ. നിസാരക്കാരാണെന്നു തോന്നുമെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗ്യമാണ്. 

100 ഗ്രാം കുമ്പളങ്ങയിൽ 13 കിലോ കാലറി ഉണ്ട്. അന്നജവും പ്രോട്ടീനും ഇതിലടങ്ങിയിരിക്കുന്നു. 2.9 ഗ്രാം ഭക്ഷ്യനാരുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവയും ചെറിയ അളവിൽ കുമ്പളങ്ങയിലുണ്ട്. അയൺ പൊട്ടാസ്യം, സിങ്ക് ഇവയും കുമ്പളങ്ങയിലുണ്ട്. 13 മി.ഗ്രാം വൈറ്റമിൻ സി യും കുമ്പളങ്ങയിലുണ്ട്. ആന്റിഓക്‌സിഡന്റുകൾ പ്രത്യേകിച്ചും കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്, പ്രമേഹം ഇവയെ എല്ലാം ഇവ പ്രതിരോധിക്കുന്നു. 

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും. ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും. കുമ്പളങ്ങയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയിൽ 4 ഗ്രാം അന്നജം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ലോ കാർബ് ഡയറ്റുകൾ ഏറെ സഹായകമാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും. കുമ്പളങ്ങയിലടങ്ങിയ പൊട്ടാസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ശരീരഭാരം കൂടാൻ ഒരു കാരണം 'സ്‌ട്രെസ് ഈറ്റിങ്ങ്' ആണ്. കുമ്പളങ്ങയിൽ സ്‌ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. ഇങ്ങനെയെല്ലാമാണ് ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ സഹായിക്കുന്നത്. 

 മറ്റ് നിരവധി ആരോഗ്യഗുണങ്ങളും കുമ്പളങ്ങയ്ക്കുണ്ട്

∙ കുമ്പളങ്ങയിൽ 96 ശതമാനവും ജലം ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പം ദഹിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. മാത്രമല്ല കാലറി കുറവായതിനാൽ ദഹിക്കാൻ എളുപ്പമാണ്. 

∙ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. കഫശല്യം അകറ്റുന്നു. 

∙ കുമ്പളങ്ങയിലടങ്ങിയ വൈറ്റമിൻ ബി 3 ഊർജനില വർധിപ്പിക്കുന്നു. വിളർച്ചയും ശരീരക്ഷീണവും ഉള്ളവർ കുമ്പളങ്ങ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. 

∙ കുമ്പളങ്ങയ്ക്ക് ആന്റി കൊയാഗുലന്റ് ഗുണങ്ങളുണ്ട്. അതായത് രക്തത്തിന് കട്ടി കൂടുക വഴി അമിതമായ രക്തസ്രാവം തടയാൻ കുമ്പളങ്ങയ്ക്ക് കഴിയും. 'ബ്ലഡ് തിന്നേഴ്സ്' ഉപയോഗിക്കുന്നവർക്ക് ഇത് പ്രയോജനകരമാണ്. ആന്തരിക രക്തസ്രാവം വളരെ പെട്ടെന്ന് നിർത്താൻ ഇത് സഹായിക്കും. മൂക്കിൽ നിന്ന് രക്തം വരുന്നത് തടയാൻ കുമ്പളങ്ങ പതിവായി ഉപയോഗിക്കുന്നതു മൂലം സാധിക്കും. 

∙ കുമ്പളങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് ഉദരത്തിലെ അപകടകാരികളായ ബാക്ടീരിയകളെ അകറ്റുന്നു. പെപ്റ്റിക് അൾസർ തടയുന്നു. 

∙ വെള്ളരിക്ക പോലെ തണുപ്പേകാൻ കുമ്പളങ്ങയ്ക്ക് കഴിയും. വേനൽക്കാലത്ത് ഉപയോഗിക്കാൻ ഏറെ മികച്ചതാണ് ഇത്. മനസ്സിനെ ഏകാഗ്രമാക്കാനും ഇത് സഹായിക്കും. 

∙ ഉത്കണ്ഠ, ഉറക്കമില്ലായ്‌മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെല്ലാം അകറ്റാൻ കുമ്പളങ്ങയുടെ പതിവായ ഉപയോഗം സഹായിക്കും. 

∙ ബവൽ മൂവ്മെന്റ് നിയന്ത്രിക്കാൻ നാരുകൾ ധാരാളമടങ്ങിയ കുമ്പളങ്ങ സഹായിക്കും. 

∙ വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യാനും ഇത് സഹായിക്കും. 

∙ താരനകറ്റാൻ സഹായകം. താരനു കാരണമാകുന്ന ഫംഗസിനെ അകറ്റാൻ കുമ്പളങ്ങ സഹായിക്കും. കുമ്പളങ്ങ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം. വരണ്ട തലമുടിയെ മോയ്ചറൈസ് ചെയ്യാനും ഇത് സഹായിക്കും. ചർമത്തിന് മൃദുത്വമേകാനും ഇത് സഹായിക്കും. 

ആരോഗ്യഗുണങ്ങൾ ഏറെയുള്ള കുമ്പളങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജ്യൂസ് രൂപത്തിലും കറികളിൽ ചേർത്തും ഇവ പതിവായി ഉപയോഗിക്കാം.

English Summary : Health benefits of Ash Gourd 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA