വീക്കത്തിന് ഇഞ്ചിനീര്, നീർവീക്കത്തിന് മഞ്ഞൾ; ഭക്ഷണം വേദന കുറയ്ക്കുമോ? ‌‌

healing-foods-that-fight-pain-naturally
Representative Image. Photo Credit : SMDSS / Shutterstock.com
SHARE

മുറിവുകളും പരുക്കുകളുമൊക്കെ ഉണ്ടാകുമ്പോൾ നീർക്കെട്ടുണ്ടാകും. പലപ്പോഴും ഈ നീർക്കെട്ടാണ് വേദനയുണ്ടാക്കുക. ചില ഭക്ഷണങ്ങളിലെ പ്രത്യേക ഘടകങ്ങൾക്ക് നീർക്കെട്ടു കുറയ്ക്കാൻ കഴിവുണ്ടെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

വെളുത്തുള്ളി

സന്ധിവേദനകളിൽ നീർക്കെട്ടു  കുറയ്ക്കാൻ ഉത്തമം. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങളാണ് നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നത്. 

മത്സ്യം

വാതവേദനകൾ തടുക്കാൻ മത്സ്യത്തിലെ ഒമേഗ- 3 ഫാറ്റി ആസിഡ് സഹായിക്കും. റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവരിൽ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ സാൽമൺ മത്സ്യം സഹായിക്കുമെന്നു പഠനങ്ങളുണ്ട്. 

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം, നീർവീക്കം കുറയ്ക്കാൻ ഉത്തമം. 

ഇഞ്ചി

വീക്കമുണ്ടാകുന്ന ചില ഘടകങ്ങളെ തടയാൻ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ടെന്നു പഠനങ്ങൾ. ദിവസം 2-3 ടീസ്‌പൂൺ  ഇഞ്ചിനീര് കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്തു കഴിക്കുകയോ ചെയ്യാം.

Content Summary : Healing foods that fight pain naturally

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS