കാഴ്ചയിൽ ചെറുതെങ്കിലും ഗുണങ്ങളിൽ മുന്നിലാണ് ഈ കുഞ്ഞനുള്ളി; അറിയാം ആരോഗ്യഗുണങ്ങൾ

onion
Photo credit : TheOldhiro / Shutterstock.com
SHARE

ബേക്കേഴ്‌സ് ഗാര്‍ലിക് എന്ന് ഓമനപ്പേരുള്ള ഭക്ഷ്യ വസ്തു ഏതാണെന്ന് അറിയാമോ? കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ മുമ്പനായ കൊച്ചുള്ളിയെന്നും കുഞ്ഞു സവാളയെന്നുമൊക്കെ അറിയപ്പെടുന്ന ചെറിയ ഉള്ളിയാണത്. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും ഈ കുഞ്ഞനുള്ളി.  

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ ശരീരവിളര്‍ച്ചയെ തടയും. അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ അനീമിയ ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറും. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഉള്ളി അരിഞ്ഞ് മധുരം ചേര്‍ത്ത് നല്‍കിയാല്‍ മതി. ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് ചെറിയ ഉള്ളികള്‍.  ഇത് ഹൃദയത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നു. പൊട്ടാസ്യം രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല.  രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചെറിയ ഉള്ളിക്ക് കഴിവുണ്ട്. അതിലൂടെ കൊളസ്ട്രോള്‍ ഉണ്ടാകുന്നത് തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയും. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത് ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം കുറയും.

ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ ഉള്ളി ചതച്ചത് വച്ചു കെട്ടിയാല്‍ മതി. ഉറക്കക്കുറവുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ചുവന്നുള്ളി വേവിച്ചതും കൂടി ചേര്‍ത്ത് കഴിക്കാം.

ചുവന്നുള്ളി അരിഞ്ഞ് വറുത്ത് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനം ഉണ്ടാകും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.

ശരീരത്തിലെ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്റ്റാമിന്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിണ പ്ലാന്റ് ഫ്‌ളവനോയിഡിന് കഴിയും. ഇതിലൂടെ അലര്‍ജി രോഗങ്ങളായ ടിഷ്യു വീക്കം, കണ്ണില്‍ നിന്ന് നീരൊഴുക്ക്, ചൊറിച്ചില്‍, ആസ്മ, ബ്രോങ്കൈറ്റിസ്, സീസണല്‍ അലര്‍ജികള്‍ എന്നിവയുടെ തീവ്രത കുറയ്ക്കുന്നു. 

 മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഈ കുഞ്ഞന്‍ ഉള്ളിയില്‍ ഉണ്ട്. ഉള്ളി നീരെടുത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളഞ്ഞാല്‍ മുടി കൊഴിച്ചിലും താരനും ഇല്ലാതാകും. തലയില്‍ തേയ്ക്കുന്ന എണ്ണയില്‍ ഒന്നോ രണ്ടോ ചെറിയ ഉള്ളി അരിഞ്ഞതു കൂടി ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം തലയോട്ടില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകിയാല്‍ മുടിക്ക് തിളക്കവും വര്‍ധിക്കും നല്ല ഉറക്കവും ലഭിക്കും.  അപ്പോ കൂടെക്കൂട്ടുകയല്ലേ ഈ കുഞ്ഞനെ....

English Summary : Health benefits of small onion

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA