ADVERTISEMENT

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട് ഈ രോഗം.  

 

കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാവുന്ന ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം. അമിതവണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.

coffee

 

1. കാപ്പി

cholesterol

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സാധ്യത കുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലിവര്‍ ഫൈബ്രോസിസ് ബാധിച്ചവരില്‍ ഈ അവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും കാപ്പി കുടി സഹായിക്കും.ല എന്നാല്‍ ഫാറ്റി ലിവര്‍ രോഗികള്‍ക്ക് പ്രമേഹത്തിന്‍റെയും അമിത വണ്ണത്തിന്‍റെയും സാധ്യതകള്‍ ഉള്ളതിനാല്‍ പാലോ പഞ്ചസാരയോ ചേര്‍ക്കാതെ കാപ്പി കുടിക്കുന്നതായിരിക്കും ഉത്തമം.  

 

leukemia

2. പയര്‍ വര്‍ഗങ്ങള്‍

പയര്‍, പരിപ്പ്, കടല, സോയ പയര്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന റസിസ്റ്റന്‍റ് സ്റ്റാര്‍ച്ച് വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തി ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നു. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, വൈറ്റമിനുകള്‍ എന്നിവ പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടിയ മൃഗോത്പന്നങ്ങള്‍ക്ക് പകരം പ്രോട്ടീന്‍ അടങ്ങിയ പയര്‍ വര്‍ഗങ്ങളിലേക്ക് തിരിയുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. 

sunflower-seed

 

3. മീന്‍

spinach-travel

സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പും ശരീരത്തിന്‍റെ  കൊളസ്ട്രോള്‍ തോതും കുറയ്ക്കാന്‍ സഹായകമാണ്. കരളില്‍ മാത്രമല്ല രക്തധമനികളിലും കൊഴുപ്പ് അടിയാതിരിക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം  എന്നിവയുടെ സാധ്യതകളും ഇവ കുറയ്ക്കും.  

 

Photo credit : Natthapol Siridech / Shutterstock.com
Photo credit : Natthapol Siridech / Shutterstock.com

4. സൂര്യകാന്തി  വിത്ത്

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്ത് ഫാറ്റി ലിവര്‍ രോഗവുമായി മല്ലിടുന്നവര്‍ക്കും അതിനു സാധ്യതയുള്ളവര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന അത്യുത്തമമായ  ഭക്ഷണവിഭവമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായകമാണ്.  ഇവയുടെ നിത്യവമുള്ള ഉപയോഗം പ്രതിരോധശേഷിയെയും ശക്തപ്പെടുത്തും.  

 

oats

5. ചീര

ചീര പോലുള്ള ഇലകളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടത്തിയോണ്‍ കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ഫാറ്റി ലിവര്‍ പോലുള്ള രോഗസാധ്യതകളെ ചെറുക്കുകയും ചെയ്യും. കഴിവതും പച്ചയ്ക്ക് ഇവയെല്ലാം കഴിക്കുന്നത് ഗുണഫലം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശവും കുറയ്ക്കും. 

 

 

6. മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിലെ വിഷാംശം നീക്കി അവയെ ശുദ്ധീകരിക്കും. ഫാറ്റി ലിവര്‍ രോഗ ബാധയുണ്ടാകുന്നവരില്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന അലനൈന്‍ ട്രാന്‍സ്അമിനേസ്(എഎല്‍ടി), അസ്പര്‍ടേറ്റ് അമിനോട്രാന്‍സ്ഫെറേസ്(എഎസ്ടി) എന്നീ എന്‍സൈമുകളുടെ തോത് കുറയ്ക്കാന്‍ കുര്‍ക്കുമിന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

 

7. ഓട്സ് 

 

പോഷണസമൃദ്ധവും ഫൈബര്‍ സമ്പുഷ്ടവുമായ ഓട്സ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും ഓട്സ് ഫലപ്രദമാണ്.

English Summary : Fatty liver risk reducing foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com