രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

coriander water
Photo Credit : Mirzamlk / Shutterstock.com
SHARE

ഇന്ത്യന്‍ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. നമ്മുടെ പല കറികളുടെയും രുചി വര്‍ധിപ്പിക്കുന്നതില്‍ മല്ലിപ്പൊടിയുടെ സാന്നിധ്യം ചെറുതല്ല. രുചി മാത്രമല്ല അനവധി ഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റീഷന്മാര്‍ പറയുന്നു.  ഇതിനായി ഒരു ടീ സ്പൂണ്‍ മല്ലി ഒരു കപ്പ് വെള്ളത്തില്‍ രാത്രിയില്‍ കുതിര്‍ത്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാം

മല്ലിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കല്‍സിനെ കുറച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ്. പല രോഗങ്ങളെയും തടയാന്‍ ഇത് വഴി സാധിക്കും

മുടിക്ക് കരുത്ത് പകരും

വൈറ്റമിന്‍ കെ, സി, എ എന്നിവ സമൃദ്ധമായി അടങ്ങിയ മല്ലി മുടികള്‍ തഴച്ചു വളരാനും അവയെ കരുത്തുറ്റതാക്കാനും സഹായിക്കും. മുടി പൊഴിയുന്നത് കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങള്‍ സഹായിക്കും. എണ്ണയില്‍ ചേര്‍ത്തും മല്ലി തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. 

ഭാരം കുറയ്ക്കാന്‍ സഹായിക്കും

ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്. 

തിളങ്ങും ചര്‍മം

മല്ലിയില്‍ ഇരുമ്പിന്‍റെയും സാന്നിധ്യം ധാരാളമുണ്ട്. ഇതിന്‍റെ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തില്‍ കുരുക്കളുണ്ടാകുന്നത് തടയുകയും ചര്‍മം മൃദുവാക്കി തിളക്കം നല്‍കുകയും ചെയ്യും. 

കൊളസ്ട്രോള്‍ കുറയ്ക്കും

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും  രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിക്കുക എന്ന ശീലം പിന്തുടരാവുന്നതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഉത്തമ ഔഷധമാണ് മല്ലി വെള്ളം. 

Content Summary : Health benefits of Corainder water

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA