എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം സമ്പന്നമായ 10 ഭക്ഷണവിഭവങ്ങള്‍

calcium rich foods
Photo Credit : Tatjana Baibakova/ Shutterstock.com
SHARE

ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന അവശ്യ പോഷണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം കാല്‍സ്യം നിര്‍ണായക പങ്ക് വഹിക്കുന്നു. ഒരു ദിവസം ഒരാള്‍ കുറഞ്ഞത് 1000 മില്ലിഗ്രാം കാല്‍സ്യം കഴിക്കണമെന്നാണ് കണക്ക്. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനും കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

കാല്‍സ്യം സമ്പന്നമായ ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

യോഗര്‍ട്ട് 

greek-yogurt

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാല്‍സ്യം അടങ്ങിയിരിക്കുന്നു. 

മത്സ്യം

sardines

മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങളിലും കാല്‍സ്യം ധാരാളമുണ്ട്. 

ചീസ്

cheese

പല തരത്തിലുള്ള ചീസും കാല്‍സ്യം സമ്പന്നമാണ്, പ്രത്യേകിച്ച് പാര്‍മസാന്‍ ചീസ്. 

വിത്തുകള്‍

how-to-make-chia-seed-hair-mask-to-prevent-hair-loss

എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയില്‍ കാല്‍സ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 

ആല്‍മണ്ട്

almond

ഒരു കപ്പ് ആല്‍മണ്ട് കഴിച്ചാല്‍ 385 മില്ലിഗ്രാം കാല്‍സ്യം അതില്‍ നിന്ന് ലഭിക്കുന്നതാണ്. 

പച്ചക്കറികള്‍

broccoli

ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടര്‍ക്രസ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കാല്‍സ്യം സമ്പുഷ്ടമാണ്. 

ഫിഗ്

1038303888

ഡ്രൈ ഫ്രൂട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാല്‍സ്യം അടങ്ങിയ പഴമാണ് ഫിഗ്. 

പാല്‍

milk

ലഭ്യമായതിലും വച്ച് ഏറ്റവും മികച്ച കാല്‍സ്യം സ്രോതസ്സുകളില്‍ ഒന്നാണ് പാല്‍. എന്നാല്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി പാലില്‍ ഇല്ല.

സോയ് മില്‍ക്

soy-milk

ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം പാല്‍ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് സോയ് മില്‍കില്‍ നിന്ന് അവശ്യമായ കാല്‍സ്യം നേടാം. കാല്‍സ്യത്തിന് പുറമേ പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു. 

 ഓറഞ്ച്

orange

വൈറ്റമിന്‍ സിയുടെ പേരിലാണ് ഓറഞ്ച് അറിയപ്പെടുന്നതെങ്കിലും ഇവയില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 40 മില്ലിഗ്രാം കാല്‍സ്യം എന്ന തോതിലാണ് ഉള്ളത്.

Content Summary: 10 Calcium rich food items that are good for your bones

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA