ചെറുക്കും ഹൃദ്രോഗം മുതല്‍ അര്‍ബുദം വരെ; ചില്ലറക്കാരനല്ല നമ്മുടെ ചായ

Tea
Photo Credit : DONOT6_STUDIO / Shutterstock.com
SHARE

നല്ല ചൂടുള്ള ചായ ഊതിയൂതി കുടിക്കാന്‍ ഹരികൃഷ്ണന്‍സിലെ ഗുപ്തനു മാത്രമല്ല നമ്മളില്‍ പലര്‍ക്കും പെരുത്തിഷ്ടമാണ്. പക്ഷേ, ഈ പറഞ്ഞ ഇഷ്ടത്തിന്റെയും പിന്നെ വര്‍ഷങ്ങളായുള്ള ശീലത്തിന്റെയും പുറത്തല്ലാതെ ചായയുടെ ഗുണത്തെ പറ്റിയൊന്നും നമുക്ക് സത്യം പറഞ്ഞാല്‍ വലിയ പിടിയൊന്നും കാണില്ല. അതൊക്കെ ചൈനക്കാരനെയും ജപ്പാന്‍കാരനെയും കണ്ടു പഠിക്കണം. ചായയുടെ ഔഷധഗുണങ്ങള്‍ പണ്ടേക്ക് പണ്ടേ തിരിച്ചറിഞ്ഞ് അവരുടെ ഭക്ഷണക്രമത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കി ഈ പാനീയത്തിനെ അരിയിട്ട് വാഴിച്ചവരാണ് ഈ രാജ്യക്കാര്‍. 

ചായയുടെ ചില ആരോഗ്യപരമായ ഗുണങ്ങള്‍ പരിശോധിക്കാം. 

1. ഭാരം കുറയ്ക്കും

ഭാരം കുറച്ച് സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചായ. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍ നമ്മുടെ ചയാപചയത്തെ മെച്ചപ്പെടുത്തി കൊഴുപ്പിനെ അലിയിച്ച് കളയാന്‍ സഹായിക്കുന്നു. ഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ അതിനാല്‍തന്നെ ഗ്രീന്‍ ടീ ഉള്‍പ്പെടുത്താന്‍ മറക്കരുത്. 

2. മാനസികാരോഗ്യം മെച്ചപ്പെടുത്തും

വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്‌നങ്ങളുടെ സാധ്യതയും ചായ കുറയ്കും. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്. 

3. ദഹനം മെച്ചപ്പെടുത്തും

അതിസാരം, മലബന്ധം, അള്‍സറുകള്‍, വയറിനുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് ചിലതരം ഔഷധ ചായകള്‍. കുടലിലെ അണുബാധ കുറയ്ക്കാന്‍ ചായയിലെ ടാനിനുകള്‍  സഹായിക്കും. ഔഷധ ചായക്ക് പുറമേ ഇഞ്ചി ചായയും പെപ്പര്‍മിന്റ് ചായയും വയറിന്റെ ആരോഗ്യത്തെയും ദഹനത്തെയും മെച്ചപ്പെടുത്തും. 

4. ഹൃദയാരോഗ്യത്തിന് ബെസ്റ്റ് 

രക്തധമനികളിലെ കോശങ്ങളെ ശാന്തമാക്കുന്ന ചായയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഹൃദയാഘാതം, രക്തം കട്ട പിടിക്കല്‍, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കും. 

5. അര്‍ബുദത്തോട് പോരാടും

ഗ്രീന്‍ ടീയിലും കട്ടന്‍ ചായയിലുമെല്ലാം അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ എന്ന മൈക്രോ ന്യൂട്രിയന്റുകള്‍ ശരീരത്തില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന കറ്റേച്ചിനും അര്‍ബുദ കോശങ്ങളോട് പോരാടുന്ന ഘടകമാണ്. 

Content Summary : Health benefits of a cup of tea

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS