മുട്ടിനു േതയ്മാനം തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

qkdoc-free-webinar-m-b-nitheesh-on-knee-pain-illustration
SHARE

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാർധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം.

മരുന്ന് ഒന്നും കഴിക്കാതെതന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാൻ സാധിച്ചാലോ? പോഷകങ്ങളാൽ സമ്പന്നമായ ചില സൂപ്പർ ഫുഡുകൾ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം. 

∙ബ്ലൂബെറി: ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു. 

∙വാഴപ്പഴം: മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. 

∙മത്സ്യം : മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയിൽ, വാൾനട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ഗ്രീൻടീ : ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻടീക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു. 

∙ഓറഞ്ച് ജ്യൂസ് : ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

∙ടോഫു– സോയ പ്രോട്ടീന്റെ ഉറവിടമായ ടോഫു, കാൽമുട്ടിലെ സന്ധികളുടെ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. 

∙പീനട്ട് ബട്ടർ : പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും. പതിവായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. 

∙മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ്: റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചവരിൽ, പതിവായി കൂടിയ അളവിൽ പാന്തോതെനിക് ആസിഡ് (Brewer's yeast) ശരീരത്തിൽ ചെല്ലുന്നുണ്ട്. രാവിലെയുള്ള ബുദ്ധിമുട്ട്, വേദന ഇവ കുറയ്ക്കാനും, നടക്കാനുള്ള പ്രയാസം കുറയ്ക്കാനും മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ് സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുഴുധാന്യബ്രെഡ്, സെറീയൽസ് ഇവ പതിവായി കഴിക്കുന്നത് സന്ധിവാതം ഉള്ളവർക്ക് ഗുണകരമാകും. 

∙പൈനാപ്പിൾ : പൈനാപ്പിളില്‍ അടങ്ങിയ എൻസൈം ആയ ബ്രോമെലെയ്ന്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കും. 

∙കൊഞ്ച് : വൈറ്റമിൻ ഇ യുടെ ഉറവിടമാണിത്. വൈറ്റമിൻ ഇ സന്ധിവാതത്തെ പ്രതിരോധിക്കും. കാൽമുട്ടിനുണ്ടാകുന്ന തേയ്മാന (knee osteoarthritis) ത്തിൽ നിന്നും സംരക്ഷണമേകാൻ വൈറ്റമിൻ ഇ യും മറ്റ് ഭക്ഷണങ്ങളിലെ ആന്റി ഓക്സിഡന്റുകളും സഹായിക്കും.

Content Summary : Osteoporosis and osteoarthritis preventing foods

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS