രക്തത്തില്‍ ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്തുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍

dates raisins
Photo Credit: Nataliya Arzamasova/ Shutterstock.com
SHARE

ശരീരത്തിലെ ചുവന്ന രക്ത കോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലൂടെ ഓക്സിജന്‍ പല അവയവങ്ങളിലേക്കും എത്തിക്കുന്നതില്‍ ഹീമോഗ്ലോബിന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്‍റെ തോത് ശരീരത്തില്‍ കുറയുന്നത് ക്ഷീണം, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇന്ത്യയിലെ സ്ത്രീകളിലും കുട്ടികളിലും വലിയൊരു വിഭാഗം ഹീമോഗ്ലോബിന്‍ അപര്യാപ്തത നേരിടുന്നതായി യൂണിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന നിത്യജീവിതത്തിലെ ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് പോസ്റ്റില്‍ പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര. 

1. ചീര

spinach-travel

അയണിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ചീര. ഹീമോഗ്ലോബിന്‍റെയും ചുവന്ന രക്താണുക്കളുടെയും തോത് വര്‍ധിപ്പിക്കാന്‍ ചീര സഹായിക്കും. 

2. ഈന്തപ്പഴം

dates
Photo credit : SMarina/ Shutterstock.com

ഈന്തപ്പഴത്തിലെ അയണിന്‍റെ സാന്നിധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്തും. ഇതും ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. അയണിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിളര്‍ച്ചയും തടയും. 

3. ഉണക്കമുന്തിരി

raisins
Photo credit : Tanya Sid / Shutterstock.com

ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് അയണും കോപ്പറും. ഇവ രണ്ടും അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും.

4. തിന വിഭവങ്ങള്‍

millets
Photo Credit: Evgeny Karandaev/ Shutterstock.com

കൂവരക്, പഞ്ഞപ്പുല്ല്, മണിച്ചോളം, ചാമ, കുതിരവാലി  എന്നിങ്ങനെ പല വിധത്തിലുള്ള  തിന വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍, സെറം ഫെറിട്ടിന്‍ തോത് വര്‍ധിപ്പിക്കും. അയണ്‍ അപര്യാപ്തത കുറയ്ക്കാനും ഇവ കാരണമാകും. 

5. എള്ള്

sesame-seed
Photo Credit: pukao/ Shutterstock.com

അയണ്‍, ഫോളേറ്റ്, ഫ്ളാവനോയ്ഡുകള്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് എള്ള്. ഇതും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തി വിളര്‍ച്ചയെ തടയുന്നു. 

ഞാവല്‍, ഉണക്കിയ ആപ്രിക്കോട്ട്, മുരിങ്ങയില, പുളി, നിലക്കടല, തുവരപരിപ്പ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായകമാണെന്ന് ലവ്നീത് കൂട്ടിച്ചേര്‍ത്തു.

Content Summary: Foods That Will Help Improve Haemoglobin Count

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}