അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും

lotus seed
Photo Credit: Kerdkanno/ Shutterstock.com
SHARE

താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ.

∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് രക്തപ്രവാഹവും ഓക്സിജന്റെ പ്രവാഹവും മെച്ചപ്പെടുത്തുന്നു. മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണെങ്കിൽ ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. താമരവിത്തിൽ മഗ്നീഷ്യവും ഫോളേറ്റും ധാരാളം അടങ്ങിയതിനാൽ ഹൃദ്രോഗവും മറ്റ് ഹൃദയാനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

∙ വൃക്കകളുടെ ആരോഗ്യം

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ താമരവിത്ത് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെയും മലിനവസ്തുക്കളെയും നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം അസിഡിറ്റി കുറയ്ക്കാനും വൃക്കയിൽ കല്ല് രൂപപ്പെടുന്നതിനെ തടയാനും സഹായിക്കുന്നു. ഇതിന്റെ ഡൈയൂറെറ്റിക് ഗുണങ്ങൾ മൂത്രവും മറ്റ് ഫ്ലൂയ്ഡ് മാലിന്യങ്ങളും നീക്കം ചെയ്യാൻ സഹായിക്കുകയും വൃക്കകളുടെ പ്രവർത്തനം െമച്ചപ്പെടുത്തുകയും ചെയ്യും. 

∙ പ്രായമാകൽ തടയും

താമരവിത്തിൽ എൽ– ഐസോ ആസ്പാർടിൽ മീഥൈൽ ട്രാൻസ്ഫെറേസ് എന്ന ഒരു എൻ‌സൈം ഉണ്ട്. ഇത് ശരീരത്തിലെ കേടുപാടുകൾ നീക്കുകയും കൊളാജന്റെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചെറുപ്പം തോന്നിക്കാനും സൗന്ദര്യവർധകവസ്തുക്കളിലും താമരവിത്ത് ചേർക്കുന്നു. 

∙ ഉറക്കം

താമരവിത്തിന് ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ഉണ്ട്. സാന്ത്വനസ്പർശമേകാൻ ഇത് സഹായിക്കും. നാഡികളെ റിലാക്സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉത്കണ്ഠയും നിരാശയും കുറയ്ക്കാനും താമരവിത്തിന് കഴിവുണ്ട്. താമരവിത്തിലടങ്ങിയ ഐസോ ക്വിനോലിൻ ആൽക്കലോയ്ഡുകള്‍ ആണ് ഇത് സാധ്യമാക്കുന്നത്. 

∙ പ്രമേഹത്തിന്

താമരവിത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും താമരവിത്ത് സഹായിക്കുന്നു. 

∙ ലൈംഗികാരോഗ്യം

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക തൃഷ്ണയും ലൈംഗികാസക്തിയും വർധിപ്പിക്കാൻ താമരവിത്ത് സഹായിക്കും. ഇത് പ്രത്യുൽപാദനാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും കലകളിലേക്ക് ആവശ്യമായ പോഷകങ്ങളും ഊർജവും നൽകുകയും അതുവഴി ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുരുഷന്മാരിലെ ശീഘ്രസ്ഖലനം, സ്ത്രീകളിലെ ലൈംഗികതാൽപര്യക്കുറവ് ഇവയെല്ലാം അകറ്റാൻ ഭക്ഷണത്തിൽ ചെറിയ അളവിൽ വറുത്ത താമരവിത്ത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

പാർശ്വഫലങ്ങൾ

വൈദ്യനിർദേശപ്രകാരം മാത്രമേ താമരവിത്ത് ഉപയോഗിക്കാൻ പാടുള്ളൂ. ചില അവസരങ്ങളിൽ അത് ദഹന പ്രശ്നങ്ങളായ ദഹനക്കേട്, മലബന്ധം, വയറുവേദന ഇവയ്ക്ക് കാരണമാകും എന്നതിനാലാണിത്.

Content Summary: Health benefits and side effects of lotus seeds

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}