കരുത്ത് വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍

vitamin b12
Photo credit : Tatjana Baibakova / Shutterstock.com
SHARE

ശരീരത്തിന്‍റെ സാധാരണ പ്രവര്‍ത്തനത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും വേണ്ടുന്ന  അവശ്യ പോഷണമാണ് വൈറ്റമിന്‍ ബി12. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനായുള്ള ഊര്‍ജം പുറന്തള്ളുന്നതിലും ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിലും പ്രധാന പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ബി2 ആരോഗ്യകരമായ നാഡീവ്യൂഹ വ്യവസ്ഥയും ഉറപ്പ് വരുത്തുന്നു. 

ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ തോതില്‍ വൈറ്റമിന്‍ ബി12 ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 

1. ബീഫ്

പ്രോട്ടീന്‍റെയും വൈറ്റമിന്‍ ബി 12ന്‍റെയും സമ്പന്ന  സ്രോതസ്സാണ് ബീഫ്. കോശങ്ങളുടെ ആരോഗ്യത്തിനും പേശികളുടെ കരുത്തിനും ബീഫ് അത്യാവശ്യമാണ്. സിങ്ക്, സെലീനിയം, അയണ്‍,  മറ്റ് വൈറ്റമിനുകള്‍ എന്നിവയും ബീഫില്‍ അടങ്ങിയിരിക്കുന്നു. 

2. ന്യൂട്രീഷണല്‍ ഈസ്റ്റ്

ഫ്ളേക്സായും പൗഡര്‍ രൂപത്തിലും ലഭ്യമായ ന്യൂട്രീഷണല്‍ ഈസ്റ്റില്‍ വൈറ്റമിന്‍ ബി12 ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ടിരിക്കുന്നു. സസ്യഹാരികള്‍ക്ക് ആശ്രയിക്കാവുന്ന നല്ലൊരു വൈറ്റമിന്‍ 12 സ്രോതസ്സാണ് ഇത്. 

3. സാല്‍മണ്‍

വൈറ്റമിന്‍ ബി12 മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും സാല്‍മണില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ മികച്ചതാണ്. 

4. മൃഗങ്ങളുടെ അവയവങ്ങള്‍

മൃഗങ്ങളുടെ കരള്‍ പോലുള്ള അവയവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായെന്ന് വരില്ല. എന്നാല്‍ ഇവ അത്യധികം പോഷണങ്ങള്‍ അടങ്ങിയതാണ്. വൈറ്റമിന്‍ ബി12ന്‍റെയും മികച്ച സ്രോതസ്സാണ് അവയവങ്ങള്‍. 

5. പാല്‍

ഒരു കപ്പ് പാലില്‍ 1.1 മൈക്രോഗ്രാം വൈറ്റമിന്‍ ബി12 ഉണ്ടെന്ന് കണക്കാക്കുന്നു. പാലും പാലുത്പന്നങ്ങളും  ബി12 ഉള്‍പ്പെടെയുള്ള വൈറ്റമിനുകളും കാല്‍സ്യവും ധാതുക്കളും ശരീരത്തിലെത്താന്‍ സഹായിക്കുന്നു. 

Content Summary: Increase Your Stamina And Strength Through Foods Rich In Vitamin B 12

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}