രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കാം

Mail This Article
നിയന്ത്രണമില്ലാതെ ഉയര്‍ന്നാല്‍ കണ്ണുകള്‍, വൃക്ക, ഹൃദയം എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര. പാരമ്പര്യമായി പ്രമേഹം ലഭിച്ചവരില്‍ നിയന്ത്രണത്തിന് സാധ്യതകളില്ല. എന്നാല്‍ ജീവിതശൈലി കൊണ്ട് സംഭവിക്കുന്ന പ്രമേഹം ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം.

1. ചിയ, ഫ്ളാക്സ് വിത്തുകള്‍
ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാര്‍ബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകള്‍ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

2. ആപ്പിള്‍ സിഡര്‍ വിനഗര്‍

ഭാരം കുറയ്ക്കാനുള്ള ഡയറ്റുകളില്‍ പലപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. പ്രമേഹ നിയന്ത്രണത്തിനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. എന്നാല്‍ അസിഡിറ്റി കൂടിയതിനാല്‍ ചെറിയ അളവിലും വെള്ളത്തില്‍ കലര്‍ത്തിയുമൊക്കെ വേണം ഇത് ഉപയോഗിക്കാന്‍.

3. വെണ്ടയ്ക്ക
ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും.

4. ബ്രക്കോളി

ബ്രക്കോളി ചവയ്ക്കുമ്പോൾ സള്‍ഫോറഫേന്‍ എന്നൊരു രാസസംയുക്തം ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ഇന്‍സുലിന്‍ സംവേദനത്വവും ഇത് മെച്ചപ്പെടുത്തും.

5. നട്സും നട്ട് ബട്ടറും
ആല്‍മണ്ട്, കടല തുടങ്ങിയ നട്സും അവ ഉപയോഗിച്ച് നിര്‍മിക്കുന്ന നട്ട് ബട്ടറും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ചിയ വിത്തുകള്‍ പോലെ ഫൈബറും ലോ ഡൈജസ്റ്റബിള്‍ കാര്‍ബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാല്‍ ഭാരം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവ പരിമിതമായ തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
6. മുട്ട
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ ഉണ്ണിയില്‍ പോഷണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
7. ബീന്‍സും പയര്‍വര്‍ഗങ്ങളും
സിസ്റ്റന്‍റ് സ്റ്റാര്‍ച്ചും സോള്യുബിള്‍ ഫൈബറും ധാരാളം അടങ്ങിയ ബീന്‍സും പയര്‍വര്‍ഗങ്ങളും ദഹനപ്രക്രിയയെ മെല്ലെയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഹാരത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവിനെ ഇത് മെച്ചപ്പെടുത്തുന്നു. പ്രമേഹം വരാതിരിക്കാനും ഇവയുടെ ഉപയോഗം സഹായിക്കും.
Content Summary: 7 food items to lower your blood sugar level