ADVERTISEMENT

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ നിര്‍മാണ പ്രക്രിയയില്‍ നിശ്ചിത അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിന്‍റെ അളവ് ആവശ്യത്തിലും അധികമാകുമ്പോൾ  ഹൃദയം അടക്കമുള്ള അവയവങ്ങള്‍ക്ക് നാശം വരുത്തും. രക്തധമനികളില്‍ കൊളസ്ട്രോള്‍ കെട്ടിക്കിടക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന്‍തന്നെ നഷ്ടമാകാനിടയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. 

 

മരുന്നുകള്‍, വ്യായാമം അടങ്ങിയ സജീവ ജീവിതശൈലി എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോള്‍ തോത് പരിധി വിട്ടയുരാതിരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. നെഞ്ചിന്‍റെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടല്‍, വീര്‍പ്പ്മുട്ടല്‍, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മര്‍ദം ഉയരല്‍, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളില്‍ വേദന എന്നിവയെല്ലാം കൊളസ്ട്രോള്‍ തോത് ഉയരുന്നതിന്‍റെ ലക്ഷണങ്ങളാണ്. 

 

avocado

കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായകമാണ്. 

 

Fruit to keep you hydrated in summers.(photo:IANSLIFE)

1. അവക്കാഡോ

വൈറ്റമിന്‍ കെ, സി, ബി5, ബി6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ അവക്കാഡോ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും നല്ലതാണ്. എല്‍ഡിഎല്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാനും ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും അവക്കാഡോ സഹായിക്കും. 

vitamin c

 

2. ആപ്പിള്‍

papaya

ആരോഗ്യകരമായ ചര്‍മം മുതല്‍ മെച്ചപ്പെട്ട ദഹനസംവിധാനം വരെ പല ഗുണങ്ങളും ആപ്പിള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. പെക്ടിന്‍ ഫൈബറും പോളിഫെനോളുകള്‍ പോലുള്ള ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ അനാരോഗ്യകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തധമനികള്‍ കട്ടിയാകാതിരിക്കാനും ഇത് സഹായകമാണ്. 

 

tomato sperm quality

3. വൈറ്റമിന്‍-സി അടങ്ങിയ പഴങ്ങള്‍

നാരങ്ങ,ഓറഞ്ച്, മാള്‍ട്ട, മുന്തിരി എന്നിങ്ങനെ വൈറ്റമിന്‍ സി ചേര്‍ന്നിട്ടുള്ള പഴങ്ങളും കൊളസ്ട്രോള്‍ നിയന്ത്രിക്കും. ഹെസ്പെരിഡിന്‍ അടങ്ങിയ ഈ പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കും. ഇതില്‍ ഉള്ള പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തധമനികള്‍ കട്ടിയാകാതിരിക്കാനും സഹായകമാണ്. ഇതിലുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യതയും കുറയ്ക്കും. 

 

4. പപ്പായ

വര്‍ഷം മുഴുവന്‍ ലഭ്യമായ പപ്പായയില്‍ ഫൈബറിന്‍റെ തോത് അധികമാണ്. ഇത് രക്തസമ്മര്‍ദവും എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കുന്നു. 

 

5. തക്കാളി

വൈറ്റമിന്‍ എ, ബി, കെ, സി എന്നിവ അടങ്ങിയ തക്കാളി കണ്ണുകള്‍ക്കും ചര്‍മത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറച്ച് ഹൃദായാഘാത, പക്ഷാഘാത സാധ്യത ലഘൂകരിക്കുന്നു.

Content Summary: 5 Cholesterol-Lowering Fruits To Add To Your Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com