ADVERTISEMENT

പ്രമേഹരോഗം ഉള്ളവർ ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ വെളുത്ത അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. എന്നാൽ ബ്ലാക്ക് റൈസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ് പർപ്പിൾ റൈസ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് റൈസ്. വേവിച്ചു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകും ഈ റൈസ്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള ആന്തോസയാനിൻ എന്ന വർണവസ്തുവാണ് ഇതിനു പർപ്പിൾ നിറം കൊടുക്കുന്നത്. പ്രോട്ടീൻ, ഫൈബർ, അയൺ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബ്ലാക്ക് റൈസ്. 

 

ബ്ലാക്ക് റൈസിൽ മഗ്നീഷ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ൈടപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വൈറ്റ് റൈസിനെ അപേക്ഷിച്ച് വൈറ്റമിനുകളും പോഷകങ്ങളും പ്രോട്ടീനും എല്ലാം ധാരാളമായി ബ്ലാക്ക് റൈസിൽ ഉണ്ട്. ഇത് ഹൃദ്രോഗം, സീലിയാക് ഡിസീസ് ഇവയിൽ നിന്നും സംരക്ഷണമേകുന്നു. 

 

അന്നജം കുറഞ്ഞതും എന്നാൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയതും ആയതിനാൽ ബ്ലാക്ക് റൈസ് വളരെ സാവധാനത്തിലേ ദഹിക്കൂ. അതുകൊണ്ടുതന്നെ ഏറെ നേരം വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കുകയും വിശപ്പ് അകറ്റുകയും ചെയ്യും. ഇത് പൊണ്ണത്തടി വരാതെ തടയുന്നു. 

 

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. അങ്ങനെ പ്രമേഹരോഗികളിൽ കോശങ്ങളുടെ നാശം തടയുകയും ഇൻഫ്ലമേഷൻ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാൽ പെട്ടെന്ന് ഷുഗർ കൂടാതെ തടയാനും ബ്ലാക്ക് റൈസ് സഹായിക്കുന്നു.

Content Summary: Black Rice: Best Food For Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com