കൊളസ്ട്രോള്‍ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ഭക്ഷണങ്ങള്‍

Mail This Article
നാം എന്ത് കഴിക്കുന്നു എന്നതിനെയും എന്തെല്ലാം ഒഴിവാക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും നമ്മുടെ ആരോഗ്യം. ആരോഗ്യകരമായ കോശങ്ങളുടെ നിര്‍മാണത്തില്‍ ശരീരം ഉപയോഗപ്പെടുത്തുന്ന മെഴുക് പോലെയുള്ള വസ്തുവാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇതിന്‍റെ തോത് ശരീരത്തില്‍ കൂടുന്നത് ഹൃദ്രോഗം ഉള്‍പ്പെടെ പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ ഇനി പറയുന്നവയാണ്.

1. ഹോള്‍ ഗ്രെയ്നുകള്‍
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായകമായ ഉയര്‍ന്ന ഫൈബര്‍ തോതുള്ള ഭക്ഷണമാണ് ഹോള്‍ ഗ്രെയ്നുകള്‍. കൊളസ്ട്രോള്‍ കുറച്ച് ഹൃദ്രോഗത്തിന്‍റെയും പ്രമേഹത്തിന്‍റെയും ചിലതരം അര്‍ബുദങ്ങളുടെയും സാധ്യത ലഘൂകരിക്കാന്‍ ഹോള്‍ ഗ്രെയ്നുകള്‍ സഹായിക്കുന്നു.

2. ഫാറ്റി ഫിഷ്

സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങള്‍ ശരീരത്തിന് നല്ല കൊഴുപ്പിനെ പ്രദാനം ചെയ്യുന്നു. ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സാല്‍മണ്‍ സഹായകമാണ്.

3. നട്സുകളും വിത്തുകളും
പ്രോട്ടീന്‍, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്, സോല്യുബിള്‍ ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ നട്സുകളും വിത്തുകളും ഹൃദയാരോഗ്യത്തിനും ദഹനവ്യവസ്ഥയ്ക്കും ഉത്തമമാണ്. കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും ഇവ സഹായിക്കും. വാള്‍നട്ട്, ആല്‍മണ്ട്, മത്തങ്ങ വിത്ത്, ചിയ വിത്തുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

4. പച്ചില വിഭവങ്ങള്‍
ചീര, കെയ്ല്‍, കൊള്ളാര്‍ഡ് ഗ്രീന്‍ പോലുള്ള പച്ചില വിഭവങ്ങളില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, അയണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നറിയിപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും.

ഇനി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

1. റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റില്‍ പ്രോട്ടീന്‍ മാത്രമല്ല സാച്ചുറേറ്റഡ് കൊഴുപ്പും അധികമാണ്. ഇത് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും.
2. വറുത്ത ഭക്ഷണം
സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കേണ്ടതാണ്.
3. സംസ്കരിച്ച ഭക്ഷണം
ബേക്കണ്‍, ഹോട് ഡോഗ്, പിസ പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും രക്ത സമ്മര്‍ദത്തെയും ബാധിക്കും.
4. ബേക്കറി പലഹാരങ്ങള്‍
കുക്കീസുകള്‍, കേക്ക്, പേസ്ട്രി എന്നിവ പോലെ കൊഴുപ്പും പഞ്ചസാരയും അമിതമായുള്ള ബേക്കറി പലഹാരങ്ങളും കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഉയര്‍ത്തും.
Content Summary: Best and worst foods for high cholesterol