ADVERTISEMENT

വീട്ടുമുറ്റത്തെ പ്ലാവിലെ പലവലുപ്പത്തിലുള്ള ചക്കയും ആഞ്ഞിലി ചക്കയും നിത്യം കാണുന്ന മലയാളിക്ക് ഈ ഇത്തിരിക്കുഞ്ഞൻ ചക്കയോട് ഇപ്പോൾ പ്രിയമേറുകയാണ്. കേരളത്തിൽ പ്രചാരം നേടുന്ന ദുരിയാൻ പഴത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗസസ്യയിനമായ ദുരിയാൻ കാഴ്ചയിൽ ഒരു കുഞ്ഞൻ ചക്കപ്പഴ‌മെങ്കിലും ചില്ലറക്കാരനല്ല. ജന്മദേശമായ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങൾ കടന്ന് ഏഷ്യയിലെ ഒട്ടുമിക്ക വിപണികളിലുമെത്തുന്ന ദുരിയാൻ പഴരാജൻ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ദുരി എന്ന മലയൻ വാക്കിൽ നിന്നാണ് ദുരിയാൻ എന്ന് പേര് ലഭിച്ചത്. 

വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായാണ് കരുതപ്പെടുന്നത്. ഇരുപത്തിയഞ്ച് മുതൽ നാൽപ്പത് മീറ്റർ വരെ നീളത്തിൽ വളരുന്ന മരത്തിൽ, കൂർത്ത നീളൻ മുള്ളുകളോടെയാണ് പഴങ്ങൾ ലഭിക്കുന്നത്. ദുരിയാൻ കായ്ക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കും. നാൽപ്പത് ചുള വരെ ഒാരോ ചക്കകളിലുമുണ്ടാകും. മെയ് മുതല്‍ ഒക്‌ടോബർ വരെയാണ് പഴങ്ങൾ ഉണ്ടാകുന്നത്. മരത്തിൽനിന്നുതന്നെ പാകമാകുക എന്നതാണ് ഇവയുടെ പ്രത്യേകത. രുചിയേറെയാണെങ്കിലും ഒരുതരം  വെറുപ്പിക്കുന്ന ഗന്ധവുമുണ്ട് ദുരിയാന്. നല്ല അസ്സൽ ദുർഗന്ധം. ഇക്കാരണത്താൽ തന്നെ മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ  വലിയ ഹോട്ടലുകളിലും പൊതുഗതാഗതത്തിലും ദുരിയാൻ പഴത്തിന് നിരോധനമുണ്ടെങ്കിലും, വിപണിയില്‍ സാധനം വാങ്ങാനെത്തിയാൽ നല്ല വിലയും ഡിമാന്റുമാണിതിന്.  

 

ആരോഗ്യ സംരക്ഷണത്തിൽ ദുരിയാൻ എന്ന ഈ കുഞ്ഞൻ പഴം തീർക്കുന്ന വിസ്മയങ്ങളാണ് ഇവയെ കൂടുതൽ സ്വീകാര്യമാക്കുന്നത്. പേശീ നിർമാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രർത്തനത്തിനും സഹായിക്കുന്നു. കൂടാതെ ശ്വാസകോശവും ശ്വസനേന്ദ്രിയവും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റി വിവിധ രോഗാണുബാധകളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുന്നു. നാരുകളാൽ സമൃദ്ധമായതിനാൽ ഉദരസംബന്ധമായ അസുഖങ്ങൾ തടയുകയും രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. 

Raed Also: തണ്ണിമത്തനു ശേഷം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ത്വക്ക് രോഗങ്ങളെ അകറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ദുരിയാൻ സഹായിക്കുന്നു.  ശരീരത്തിലെ സീറോട്ടോണിന്‍ നില ഉയർത്തുക വഴി ശാരീരികാസ്വാസ്ഥ്യം നൽകി വാർധക്യസഹജമായ വിഷമതകൾ ലഘൂകരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു. ക്ഷീണം അകറ്റി ശരീരത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്ന ഇവയുടെ പ്രാധാന്യം ചില്ലറയല്ല. വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണ് പലയിടങ്ങളിലും. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ വിവിധയിടങ്ങളില്‍ ദുരിയാൻ കൃഷി ചെയ്തു വരുന്നു.

Content Summary: Health benefits of Durian Fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com