ADVERTISEMENT

ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുളസി. ആന്റിഓക്സിഡന്റുകൾ, എസൻഷ്യൽ ഓയിൽ, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയവ ധാരളമായടങ്ങിയ തുളസിക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ആയുർവേദത്തിലെ പ്രധാന ഔഷധം കുടിയായ തുളസി, ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. തുളസിയില രാവിലെ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ അറിയാം.

രോഗപ്രതിരോധ ശക്തി
ആന്റി ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയ തുളസിയില, പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. പതിവായി തുളസിയില  കഴിക്കുന്നത് ജലദോഷം,പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.

Representative image. Photo Credit:New Africa/Shutterstock.com
Representative image. Photo Credit:New Africa/Shutterstock.com

ശ്വസനാരോഗ്യം
ശ്വസനസംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ തുളസിക്ക് കഴിവുണ്ട്. ശ്വാസനാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്തമ, ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയവയിൽനിന്ന് ആശ്വാസമേകാനും തുളസി സഹായിക്കും.

സമ്മർദ്ദവും ഉത്കണ്ഠയും അകറ്റുന്നു
ഒരു അഡാപ്റ്റോജൻ ആയ തുളസി, കോർട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മനസിനെ ശാന്തമാക്കാനും മനോനില (mood) മെച്ചപ്പെടുത്താനും വിശ്രാന്തിയേകാനും തുളസിയിലയ്ക്ക് കഴിവുണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാൻ പതിവായി തുളസിയില കഴിച്ചാൽ മതി.

ദഹനം
ഉദരത്തിലെ ആസിഡുകളുടെ ഉൽപ്പാദനം വർധിപ്പിച്ച് ദഹനം എളുപ്പമാക്കാൻ തുളസി സഹായിക്കും. ബ്ലോട്ടിങ്ങ് അഥവാ വയറുകമ്പിക്കൽ കുറയ്ക്കാനും ഇതിനു കഴിവുണ്ട് . തുളസിയുടെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉദരത്തിലെ ബാക്ടീരിയകളുടെ സന്തുലനത്തിനും അങ്ങനെ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി നിലനിർത്താനും സഹായിക്കും

Representative Image. Photo Credit : Ahmet Misirligul / Shutterstock.com
Representative Image. Photo Credit : Ahmet Misirligul / Shutterstock.com

ഹൃദയാരോഗ്യം
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തുളസി, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വിഷാംശങ്ങളെ നീക്കും
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ തുളസി സഹായിക്കും. കരളിന്റെയും വൃക്കകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായകമാണ്. തുളസിയുടെ ഈ ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിനു സഹായിക്കുകയും ആരോഗ്യവും സൗഖ്യവും ഏകുകയും ചെയ്യും.

Representative Image. Photo Credit : Westock Productions / Shutterstock.com
Representative Image. Photo Credit : Westock Productions / Shutterstock.com

സന്ധിവേദന
തുളസിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, സന്ധിവേദനയും വീക്കവും കുറയ്ക്കും. സന്ധിവാതം, ഗുരതരമായ സന്ധിവേദന എന്നിവയുള്ളവർക്ക് ഇത് ഏറെ ആശ്വാസം നൽകും.

ചർമ്മത്തിന്റെ ആരോഗ്യം
മുഖക്കുരു, എക്സിമ, ചർമ്മത്തിലെ മറ്റ് അണുബാധകൾ ഇവ അകറ്റാൻ ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള തുളസിക്ക് കഴിയും. തിളങ്ങുന്ന ചർമ്മം ലഭിക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാനും ഫ്രീറാഡിക്കലുകളുടെ ക്ഷതം കുറച്ച് തുളസിയില സഹായിക്കും.

Representative image. Photo Credit: Rachata Teyparsit/Shutterstock.com
Representative image. Photo Credit: Rachata Teyparsit/Shutterstock.com

വായയുടെ ആരോഗ്യം 
വായിലെ അണുബാധകൾ തടയാനും വായ്നാറ്റം കുറയ്ക്കാനും ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള തുളസിയിലയ്ക്ക് കഴിയും. തുളസിയില ചവയ്ക്കുന്നതും വായിൽ തുളസിവെള്ളം കവിൾക്കൊള്ളുന്നതും മോണകളെയും പല്ലുകളെയും ആരോഗ്യമുള്ളതാക്കുകയും വായിലെ ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യും.

English Summary:

Tulsi Leaves Every Morning: The Secret to Unlocking Incredible Health Benefits.The Proven Health Benefits of Daily Tulsi Consumption.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com