ADVERTISEMENT

മഞ്ഞളിന്റെ ആരോഗ്യഗുണങ്ങളെപ്പറ്റി എല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിനും ചർമത്തിനുമൊക്ക നല്ലതാണ്. എന്നാൽ അത് മാത്രമല്ല. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചമഞ്ഞൾ സഹായിക്കും. മഞ്ഞളിലടങ്ങിയ കുർകുമിൻ ആണ് ഈ ഗുണങ്ങൾക്ക് പിന്നിൽ. ഇതിന് ആന്റിഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.

തണുപ്പുകാലത്ത് രോഗപ്രതിരോധശക്തി കുറയും. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും വിഷാദത്തിന്റെയും സന്ധിവാതത്തിന്റെയും ലക്ഷണങ്ങൾ ഇല്ലാതാക്കാനും മഞ്ഞൾ സഹായിക്കും. ചർമരോഗങ്ങൾ, ശ്വസനരോഗങ്ങൾ, സന്ധിവേദന, ദഹനപ്രശ്നങ്ങൾ തുടങ്ങി പാരമ്പര്യവൈദ്യത്തിൽ മഞ്ഞൾ നിരവധി രോഗങ്ങൾക്ക് ഔഷധമാണ്. ആധുനിക വൈദ്യശാസ്ത്രവും ഗവേഷണങ്ങളിലൂടെ മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ ശരിവച്ചിട്ടുണ്ട്. 

Photo Credit : Vladimir Gjorgiev / Shutterstock.com
Photo Credit : Vladimir Gjorgiev / Shutterstock.com

പച്ചമഞ്ഞളിന്റെ ആരോഗ്യഗുണങ്ങളെ അറിയാം
സന്ധിവാതം അകറ്റുന്നു

ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവയുടെ ലക്ഷണങ്ങളെ അകറ്റാൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പച്ചമഞ്ഞൾ സഹായിക്കും. സന്ധികളിൽ വീക്കം, ചുവപ്പ്, വേദനയുള്ള സന്ധികൾക്ക് ചൂട്, സന്ധിവേദന, സന്ധികൾക്ക് കനം ഇവയ്ക്കെല്ലാം പരിഹാരമേകാൻ പച്ചമഞ്ഞളിലടങ്ങിയ കുർക്കുമിൻ സഹായിക്കും. 
വൃക്കകളുടെ ആരോഗ്യം
പച്ചമഞ്ഞൾ, വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കും. വൃക്കകൾക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ സുഖപ്പെടുത്താനും ആന്റിഓക്സിഡന്റുകളുടെ എണ്ണം കൂട്ടാനും ഇത് സഹായിക്കും. 

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിലെ ചിലയിടങ്ങളിൽ ന്യൂറോണുകൾ വിഘടിക്കുകയും എണ്ണം കൂടുകയും ചെയ്യും. ഓർമശക്തിയെയും പഠനത്തെയും എല്ലാം ബാധിക്കും. ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ, ശരീരഭാരം തുടങ്ങിയവയ്ക്ക് കാരണമാകുന്ന തലച്ചോറിന്റെ ഭാഗത്തും ഇങ്ങനെ സംഭവിക്കാം. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ തലച്ചോറിലെ ബിഡിഎൻഎഫ് ന്റെ അളവ് വർധിപ്പിക്കാൻ കുർക്കുമിന് കഴിയും എന്നു കണ്ടു. ഇത് അൾഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. 

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു
തണുപ്പുകാലത്ത് ഹൃദ്രോഗസാധ്യത കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ പതിവായി പച്ചമഞ്ഞൾ കഴിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. രക്തക്കുഴലുകളുടെ ആവരണമായ എൻഡോത്തീലിയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രക്തസമ്മർദം നിയന്ത്രിക്കാനും രക്തം കട്ടപിടിക്കുന്നതു തടയാനും എല്ലാം പച്ചമഞ്ഞൾ സഹായിക്കും.

stomach-pain-Deepak-Sethi-istockphoto
Representative image. Photo Credit:Deepak-Sethi/istockphoto.com

വിഷാദം അകറ്റുന്നു
മൂഡ് ഡിസോർ‍ഡറുകൾ അകറ്റാൻ മഞ്ഞൾ ഫലപ്രദമാണ്. സെറോടോണിൻ, ഡോപമിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും മഞ്ഞൾ സഹായിക്കും. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. 
ഓർമശക്തിയെയും പഠനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പസ് എന്ന ഭാഗം ചുരുങ്ങാനും ബിഡിഎൻഎഫിന്റെ അളവ് കുറയാനും വിഷാദം കാരണമാകും. കുർക്കുമിൻ, ബിഡിഎൻഎഫിന്റെ അളവ് വർധിപ്പിച്ച് വിഷാദലക്ഷണങ്ങളെ അകറ്റുന്നു. 

ദിവസവും എത്ര പച്ചമഞ്ഞൾ കഴിക്കാം?
ധാരാളം ഗുണങ്ങൾ പച്ചമഞ്ഞളിന് ഉണ്ടെങ്കിലും, മലബന്ധം, ഛർദി, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ദിവസം 12 ഗ്രാം മാത്രമേ ഉപയോഗിക്കാവൂ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗാൾബ്ലാഡർ, വൃക്ക രോഗങ്ങൾ ഉള്ളവർ ബ്ലീഡിങ്ങ് ഡിസോർഡർ, പ്രമേഹം, ഇരുമ്പിന്റെ അഭാവം ഇവയുള്ളവർ മഞ്ഞളിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. പച്ചമഞ്ഞൾ ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടുന്നത് നല്ലതായിരിക്കും.

English Summary:

Turmeric for Alzheimer's Prevention? New Research Reveals Stunning Brain Benefits.Beat Winter Blues & Boost Your Heart Health: The Surprising Benefits of Daily Turmeric.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com