സന്ധിവേദനയും ശരീരഭാരവും കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; നെയ്യ് കൊള്ളാമല്ലോ!

Mail This Article
ചോറിനൊപ്പം നെയ്യും ഉപ്പുമുണ്ടെങ്കിൽ മറ്റ് കറികളൊന്നും ഇല്ലാതെയും ഭക്ഷണം കഴിക്കാൻ കഴിയുന്നവരാണ് മലയാളികൾ. അടുക്കളയിലെ നിറ സാന്നിധ്യമാണ് നെയ്യ് എങ്കിലും അത് സ്ഥിരം ഉപയോഗിക്കാൻ പലർക്കും മടിയായിരിക്കും. ആരോഗ്യത്തിനു നല്ലതാണോ എന്ന സംശമം പലർക്കുമുണ്ട്. തണുപ്പ് കാലത്ത് ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാലാവസ്ഥ ഏതാണെങ്കിലും നെയ്യ് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
നെയ്യിൽ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തെ ഊർജ്ജസ്വലമായി നിർത്താൻ സഹായിക്കുന്നു. കൂടാതെ വൈറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവ രോഗപ്രതിരോധ ശേഷി, ചര്‍മ്മ സംരക്ഷണം, എല്ലുകളുടെ ആരോഗ്യം, ചര്‍മ്മ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നു. വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന നെയ്യുടെ ആരോഗ്യഗുണങ്ങൾ അറിയാം.
1. രോഗപ്രതിരോധശേഷി
നെയ്യിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ വൈറസുകളിൽ നിന്നും ജലദോഷം, പനി എന്നി രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
2. ശരീരത്തിലെ ചൂട് നിലനിർത്തുന്നു
ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുന്നതിലൂടെ തണ്ണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചൂട് നിലനിർത്തുകയും ചെയ്യുന്നു.
3.ദഹനം
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ ഉൽപാദനം വർധിപ്പിക്കുന്നു. കൂടാതെ വിസർജ്ജനം സുഗമമാകുന്നു.
4. ചർമ്മ സംരക്ഷണം
ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ മറ്റു പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ചർമ്മത്തിന് തിളക്കം നൽകാനും കണ്ണിനടിയിലുള്ള കറുത്ത പാടുകൾ ഇല്ലാതാക്കാനും നെയ്യ് നല്ലതാണ്.

5. ആരോഗ്യം നിലനിർത്താൻ
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ നെയ്യിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ എ, ഡി, ഇ, കെ എന്നിവ സഹായിക്കുന്നു
6.ഊർജ്ജ സംരക്ഷണം
നെയ്യിൽ അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡ് (triglycerides) എന്ന കൊഴുപ്പ് ദിവസം മുഴുവനും ഊർജ്ജസ്വലരായി നിൽക്കാൻ സഹായിക്കുന്നു.
7. ഓർമശക്തി
നെയ്യിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് തലച്ചോറിന്റെ പ്രവർത്തനം വികസിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ഓർമ്മ ശക്തിക്കും നെയ്യ് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
8.സന്ധി വേദന
തണുപ്പ് കാലത്ത് അനുഭവപ്പെടുന്ന സന്ധി വേദനയിൽ നിന്നും പേശി വലിവിൽ നിന്നും നെയ്യ് സംരക്ഷിക്കുന്നു.

9. ശരീരഭാരം കുറയ്ക്കാൻ
ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം നിയന്ത്രിക്കാൻ നെയ്യ് സഹായിക്കും. മെറ്റബോളിസത്തെ നിയന്ത്രിച്ച് ഹോർമോണുകളെ സന്തുലിതമാക്കിയാണ് നെയ്യ് ശരീരഭാരം നോര്‍മലാകുന്നത്.
10. ഹൃദയാരോഗ്യം
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ കോൺജുഗേറ്റഡ് ലിനോലിക് ആസിഡ് നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ഭക്ഷണത്തിൽ നെയ്യ് ഇങ്ങനെയും ഉൾപ്പെടുത്താം
∙സൺഫ്ളവർ ഓയിൽ, വെളിച്ചെണ്ണ, കടുകെണ്ണ എന്നിവയ്ക്ക് പകരമായി ഭക്ഷണം പാകം ചെയ്യാൻ നെയ്യ് ഉപയോഗിക്കാം.
∙ദഹനം മെച്ചപ്പെടുത്തുന്നതിനായി ഹെർബൽ ടീയിലോ, ചൂട് പാൽ പോലുള്ളവയിലോ ഒരു സ്പൂൺ നെയ്യ് ഉൾപ്പെടുത്തുക.
∙ഡയറ്റിന്റെ ഭാഗമായി കഴിക്കുന്ന വേവിച്ച പച്ചക്കറിയില്‍ ഉൾപ്പെടെ നെയ്യ് തൂവാവുന്നതാണ്.
ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താൻ ബേക്ക് ചെയ്ത സാധനങ്ങളിൽ നെയ്യ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.