ADVERTISEMENT

പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. നിരവധി ഘടകങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമാകും. അതിൽ ഒരു ഘടകമാണ് തെറ്റായ ഭക്ഷണശീലം. പ്രമേഹസാധ്യത കൂടുന്നതിൽ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം. വേനൽക്കാലത്ത് ലഭ്യമായ രുചികളിൽ പലതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്കും പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റാത്തവയാണ്. ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഇവ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്. 

1. മധുരപാനീയങ്ങൾ
ചൂടു കൂടുമ്പോൾ സ്വാഭാവികമായും ശീതളപാനീയങ്ങൾ കുടിക്കാൻ തോന്നും. എന്നാല്‍ വിപണിയിൽ ലഭ്യമായ സോഡകൾ, പായ്ക്കറ്റിൽ ലഭിക്കുന്ന ജ്യൂസുകൾ, മധുരം ചേർത്ത ഐസ് ടീ കൾ തുടങ്ങിയവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. പ്രമേഹരോഗികൾ ഇവ പൂർണമായും ഒഴിവാക്കണം. 

Representative image. Photo Credit:apomares/istockphoto.com
Representative image. Photo Credit:apomares/istockphoto.com

2. മാമ്പഴം
പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള മാമ്പഴത്തിന്റെ സീസൺ കൂടിയാണിത്. എന്നാല്‍ ഗ്ലൈസെമിക് ഇൻഡക്സ് വളരെയധികം കൂടുതലായതിനാൽ പ്രമേഹരോഗികൾ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. 

3. ഐസ്ക്രീമും ഫ്രോസൻ ഡെസർട്ടുകളും
ഈ ചൂട് കാലാവസ്ഥയിൽ ഒരു സ്കൂപ്പ് ഐസ്ക്രീം ഒക്കെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കും മുൻപ് ഒന്നുകൂടി ചിന്തിക്കുക. ഐസ്ക്രീമും ഫ്രോസൻ ഡെസർട്ടുകളും ഒഴിവാക്കുന്നതാണ് ആരോഗ്യകരം. 

4. വറുത്ത ലഘുഭക്ഷണങ്ങൾ
വേനൽക്കാലത്ത് എണ്ണയിൽ വറുത്ത ലഘുഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡും ഒഴിവാക്കുന്നതാണ് പ്രമേഹരോഗികൾക്ക് ഗുണകരം. 

488487380
Representative image. Photo Credit:johan63/istockphoto.com

5. ചോളം
വേനല്‍ക്കാലത്ത് ലഭ്യമായ ചോളം, പ്രമേഹരോഗികൾ ഒഴിവാക്കുന്നതാണ് നല്ലത്. വറുത്തതോ വേവിച്ചതോ ആയ ചോളം ഉപദ്രവകരമല്ലെന്നു തോന്നാമെങ്കിലും പ്രമേഹമുളളവർ ഇത് ഒഴിവാക്കണം. 

6. തണ്ണിമത്തൻ
തണ്ണിമത്തനും മസ്ക്ക്മെലണും വേനൽക്കാലത്ത് ലഭ്യമായ പഴങ്ങളാണ് എന്നാൽ ഇവയിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾ ഇത് ഒഴിവാക്കുന്നതാവും ഗുണകരം. പ്രമേഹമുള്ളവർ വേനൽക്കാല രുചികൾ പൂർണമായും ഒഴിവാക്കമെന്നല്ല മറിച്ച് ശ്രദ്ധാപൂർവം ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് ഉപയോഗിക്കാം.

English Summary:

Diabetes & Summer: Cut Your Blood Sugar Risk with This Food List. Shocking! These 6 Popular Summer Foods Are Sabotaging Your Diabetes Control.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com