Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബർഗർ കഴിച്ചാൽ കാൻസർ!

hamburger

എന്റെ മക്കൾ ബർഗറും സോസേജുകളുമൊക്കെയേ കഴിക്കൂ എന്ന് പൊങ്ങച്ചം പറയുന്ന മാതാപിതാക്കളിത് തിർച്ചയായും തുടർന്ന് വായിക്കണം നിങ്ങൾ വാങ്ങി കൊടുക്കുന്ന ബർഗറും സോസേജുകളുമൊക്കെ അവരെ കാൻസർ രോഗികളികളാക്കും ലോകാരോഗ്യസംഘടനയാണ് ഫാസ്റ്റ് ഫുഡിനു അടിമകളായ കുട്ടികളെയും മാതാപിതാക്കളെയും ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നിൽ! ഉപ്പിട്ട പന്നിയിറച്ചി, ഹാംബർഗർ, സോസേജ് എന്നിവ പുകവലി പോലതന്നെ ആരോഗ്യത്തിനു ഭീഷണിയാണെന്നാണ് ഇവർ പറയുന്നത്.

മാംസം കേടുകൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കളാണ് കാൻസറിലേക്കു നയിക്കുന്നത്. ചുവന്ന മാംസവും ആരോഗ്യത്തിനു ഭീഷണിയാണെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ അന്തർദേശീയ ഏജൻസിയാണ് കാൻസറിനെക്കുറിച്ച് ഗവേഷണം നടത്തിയത്. കാൻസറിലേക്കു നയിക്കാൻ കാരണമായ ഘടകങ്ങളിൽ ഇതു കൂടാതെ ആദ്യത്തെ അഞ്ച് എണ്ണത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത് മദ്യം, ആസ്ബറ്റോസ്, ആർസനിക് (വിഷം), സിഗററ്റ് എന്നിവയാണ്.

മാംസം കൂടുതല്‍ കഴിക്കുമ്പോള്‍ പതിയിരിക്കുന്നത് അപകടം

ചുവന്ന മാംസം ധാരാളം കഴിക്കുന്നത് കുടൽ കാൻസറിലേക്കു നയിക്കുമെന്ന് വേൾഡ് കാൻസർ റിസേർച്ച് ഫണ്ട് വർഷങ്ങൾക്കു മുൻപു തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ചെറിയ അളവിലാണെങ്കിൽപ്പോലും പ്രോസസ്ഡ് മീറ്റ് കാൻസർ സാധ്യത കൂട്ടുമെന്നതിന് വ്യക്തമായ തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ആകർഷകമായ നിറം നൽകാനായി ചേർക്കുന്ന രാസവസ്തുക്കൾ കുടലിന്റെ ലൈനിങ്ങുകൾക്ക് തകരാർ ഉണ്ടാക്കുന്നു. ഇതിനു പുറമേ പുകച്ചും ഉപ്പിട്ടും പ്രിസർവേറ്റീവുകൾ ചേർത്തുമൊക്കെ സൂക്ഷിച്ചു വയ്ക്കുമ്പോഴും കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ രൂപപ്പെടുന്നുണ്ട്.

ഹാംബർ‌ഗർ, മിൻസ്ഡ് ബീഫ്, പോർക്ക് ചോപ്പ് തുടങ്ങിയവയാണ് ചുവന്ന മാംസത്തിന്റെ വിഭാഗത്തിൽപെടുന്നവയാണ്