Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീറ്റ്റൂട്ട് വെറുതേ വാരി കഴിക്കല്ലേ!

beetroot

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകൾ, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോൾ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്റൂട്ടിൽ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. പാചകം ചെയ്തും അച്ചാർ ആയും ഉപയോഗിക്കുന്നു ബീറ്റ്റൂട്ട്. പച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകൾ. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ് ഇവയും.

ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വൈറ്റമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.

ബീറ്റ്റൂട്ടിൽ ധാരാളമായി നൈട്രേറ്റുകളുണ്ട്. ഇത് നൈട്രിക് ഓക്സൈഡ് ആയി മാറുകയും ഇത് രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഓക്സിജന്റെ ഉപയോഗം കൂട്ടി വ്യായാമത്തിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ആവിയിൽ പാചകം ചെയ്യുന്നതല്ലാതെയുള്ള പാചകരീതികൾ ബീറ്റ്റൂട്ടിലെ നൈട്രറ്റിന്റെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

ബെറ്റാനിൻ (Betanin) ആണ് ബീറ്റ്റൂട്ടിനു തനതു നിറം കൊടുക്കുന്നത്. ഇവ കരളിന്റെ സുഗമമായ പ്രവർത്തനത്തിനു സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ബീറ്റ്റൂട്ട് കൂടുതലായി ഉപയോഗിക്കുന്നത് മലമൂത്രങ്ങൾക്ക് ബീറ്റ്റൂട്ടിന്റെ നിറം വരാൻ കാരണമാകുന്നു.

Nutritive Value of 100gm of beetroot
Energy -43 kcal
Protein -1.7 g
Fat -.1g
Fiber -.9
carbohyderates -8.8g
calcium -18.3mg
Phosphorus -55mg
Iron -1.19mg
Thiamine -.04 mg
Riboflavin -.09mg
Niacin -.4mg
Vit c -10mg

ബീറ്റ്റൂട്ടിലും ബീറ്റ് ഇലകളിലും ഓക്സലേറ്റ് കൂടി ഉളളതിനാൽ കിഡ്നി സ്റ്റോൺ ഉളളവർ മിതമായി മാത്രമേ ഇവ ഉപയോഗിക്കാവൂ. Wilson's രോഗമുളളവരും അമിതമായി ഇവ ഉപയോഗിച്ചാൽ രോഗം കൂടാൻ ഇടയുണ്ട്. ബീറ്റ്റൂട്ടിന്റെയും ജ്യൂസിന്റെയും അമിത ഉപയോഗം ചിലപ്പോൾ രക്തസമ്മർദം ക്രമാതീതമായി കുറയാനും കാരണമായേക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്
1. ബീറ്റ്റൂട്ട് – ¼kg
2. പഞ്ചസാര – ¼kg
3. വെളളം – പാകത്തിന്
4. പാൽ– പാകത്തിന്

ബീറ്റ് റൂട്ട് കഷണങ്ങളാക്കി, നന്നായി വേവിച്ചു വെയ്ക്കുക
പഞ്ചസാര പാനിയാക്കി, ചൂടാറിയ ശേഷം ബീറ്റ്റൂട്ട് ചേർത്ത് മിക്സിയിൽ അരച്ച് അരിച്ചെടുക്കണം.
ഇത് കഴുകി ഉണക്കിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വിളമ്പാൻ നേരം കാൽ കപ്പ് ജൂസിൽ ഫ്രിഡ്ജിൽ വച്ചു കട്ടയാക്കിയ പാൽ അടിച്ചത് ചേർത്തിളക്കി വിളമ്പുക.