Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്റ്റീവാകാൻ ബ്രേക്ക്ഫാസ്റ്റ്

breakfast

ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കുവാനും ശാരീരിക പ്രവർത്തികൾ ഊർജസ്വലതയോടെ ചെയ്തു തീർക്കുവാനും പ്രാതലിനുള്ള പങ്ക് വളരെ വലുതാണെന്ന് പഠനങ്ങൾ. അമിതവണ്ണമുള്ളവർക്കും ആക്ടീവാകാൻ ബ്രേക്ഫാസ്റ്റ് സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

പ്രാതലിനു കഴിക്കാൻ ഇതാ രണ്ടു വിഭവങ്ങൾ

യു കെ യിലെ ബാത് യൂണിവേഴ്സിറ്റിയിലാണ് പ്രാതലും വ്യക്തികളിലെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് പഠനം നടന്നത്. പ്രാതൽ കഴിക്കാത്തവരും നന്നായി കഴിച്ചവരും പഠനവിധേയരായി. അമിതവണ്ണമുള്ളവരിൽ ഇത് ശരീരഭാരം കുറയാൻ കാരണമാകില്ലെങ്കിലും ഉന്മേഷവും ഊർജസ്വലതയും പ്രദാനം ചെയ്യാൻ പ്രാതൽ ആവശ്യമാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രാതൽ നന്നായി കഴിക്കുന്നതുവഴി ആ ദിവസത്തെ ബാക്കി ഭക്ഷണ കാര്യങ്ങളിൽ അൽപം മിതത്വം ഉണ്ടാവുമെന്നുള്ളതാണ് മറ്റൊരു കാര്യം.

പ്രാതൽ കഴിച്ച് ഭാരം കുറയ്ക്കാം

പ്രാതലിന്റെ ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് പല അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിനൊന്നും ഇതേ വരെ ശാസ്ത്രീയമായ തെളിവുകളുണ്ടായിരുന്നില്ലെന്ന് ഗവേഷണത്തിനു നേതൃത്യം നൽകിയ ജയിംസ് ബെറ്റ്സ് പറയുന്നു. ഓരോരുത്തരും കഴിക്കുന്ന ബ്രേക്ഫാസ്റ്റിന്റെ അളവ് വ്യത്യാസപ്പെടുന്നതനുസരിച്ച് എല്ലാവരിലും പ്രതികരണം ഒരേ തരത്തിൽ ആയിരിക്കുകയില്ലെന്ന് ഗവേഷകർ പറയുന്നു. ക്ലിനിക്കൽ ന്യൂട്രീഷൻ എന്ന അമേരിക്കൻ ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.