Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷകസമൃദ്ധം ചീര വിഭവങ്ങള്‍

countyr-green

ചോരയുണ്ടാവാന്‍ ചീര എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ചു പഴമൊഴി പറയുന്നത്. രക്തോല്‍പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും വിറ്റമിന്‍ എ, അയണ്‍, ഫോളിക് ആസിഡ് എന്നിവയും ചീരയില്‍ ധാരാളമായുണ്ട്. ശരിയായ ശോധന കിട്ടാന്‍ ചീര വിഭവങ്ങള്‍ സഹായിക്കും. സോറിയാസിസ് പോലുള്ള ത്വക്രോഗങ്ങളുടെ ചികിത്സയില്‍ വളരെ ഫലപ്രദമായ ഇത് പ്രസവാനന്തരമുള്ള ക്ഷീണവും വിളര്‍ച്ചയും മാറ്റി പുതുജീവന്‍ നല്‍കുന്നു. ചീര സ്ഥിരമായി കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനു നല്ലതാണ്. അള്‍ഷിമേഴ്സ്, ഡിമന്‍ഷ്യ പോലുള്ള മറവി രോഗങ്ങളെ പ്രതിരോധിക്കാനും നല്ലത്.

ദോഷകരമാണോ

ചീര കൃഷി ചെയ്യുമ്പോള്‍ രാസവളങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതു ശരീരത്തിനു ദോഷകരമാകാം. ചീര പാചകം ചെയ്യുംമുമ്പ് ഉപ്പും മഞ്ഞള്‍പൊടിയുമിട്ട വെള്ളത്തില്‍ അല്‍പസമയം കുതിര്‍ത്തു വയ്ക്കുന്നത് വിഷാംശം നീങ്ങാന്‍ സഹായിക്കും. ചീര അധികം വേവിക്കാതെ ഉപയോഗിച്ചാല്‍ പോഷകഗുണം കുറയാതിരിക്കും.

_ഷൈജി ഡയറ്റീഷ്യന്‍, ഇ എം എസ് ആശുപത്രി, പെരിന്തല്‍മണ്ണ_

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.