Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദ്ദം കുറയ്ക്കാൻ തൈര്

curd

തൈര് കഴിക്കാൻ ഒരു കാരണം കൂടി. തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത കുറയുമെന്ന് പഠനം. ആഴ്ചയിൽ ഒരു തവണ തൈര് കഴിക്കുന്ന സ്ത്രീകളെക്കാൾ ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ കഴിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത 20 ശതമാനം കുറവാണ്. സ്ത്രീകളിൽ നീണ്ട കാലത്തേക്ക് രക്തസമ്മർദ്ദം വരില്ല.

ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഡയറി ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച് തൈര് സഹായിക്കുമെന്ന് യു എസിലെ ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി ജസ്റ്റിൻ ബ്യൂയെൻഡിയ പറയുന്നു. പാലും പാൽക്കട്ടിയും ദിവസവും ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിന് ഗുണകരമാണെന്നും എന്നാൽ തൈര് മറ്റു പാലുൽപ്പന്നങ്ങളെക്കാൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തൈരു ചേർന്ന രണ്ടു വിഭവങ്ങൾ പരിചയപ്പെടാം

മധ്യവയസ്കരിൽ തൈരിന്റെ ഗുണഫലമറിയാൻ രണ്ട് പഠനങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്തു. 25നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും 40നും 75നും ഇടയിൽ പ്രായമുള്ള പുരുഷൻമാരിലും നടത്തിയ പഠനങ്ങളാണ് പരിശോധിച്ചത്.

ഡാഷ് ഡയറ്റുമായി (ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപ്പർ ടെൻഷൻ) ഇവരുടെ ഭക്ഷണശീലം എത്രത്തോളം ചേർന്നു പോകുന്നുവെന്നറിയാൻ സ്കോർ നൽകി. പഴങ്ങൾ‍, പച്ചക്കറികൾ, നട്സ്, ബീൻസ് ഇവയെല്ലാം എത്രത്തോളം കഴിക്കുന്നുണ്ടെന്ന് പരിശോധിച്ചു. അഞ്ചിലധികം തവണ തൈര് കഴിക്കുന്നതിന്റെ ഗുണം ഡാഷ് ഡയറ്റിനെക്കാൾ ശക്തമാണെന്നു കണ്ടു.

തൈര് കഴിക്കുന്നവരിലും ഡാഷ് സ്കോർ കൂടുതൽ നേടിയവരിലും തൈര് ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കഴിക്കുന്നവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 31 ശതമാനം കുറവാണെന്നു കണ്ടു.

അരിസോണയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എപ്പിഡെമിയോളജി/ലൈഫ്സ്റ്റൈൽ 2016–ലെ സയന്റിഫിക് സെക്ഷനിൽ അവതരിപ്പിച്ചതാണ് ഈ പഠനം.

Your Rating: