Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ... മാറ്റം അനുഭവിച്ചറിയൂ

banana

എല്ലാ സീസണിലും ലഭ്യമാകുന്നതും വിലക്കുറവുള്ളതുമായ ഒരു പഴമാണ് വാഴപ്പഴം. വിലകൂടിയ മറ്റു പഴങ്ങളുടെ പിന്നാലെ പോകുന്നതിനുമുമ്പ് നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് വിളയുന്ന ഈ പഴത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം-

രക്തസമ്മർദ്ദം നിയന്ത്രിക്കാം

രക്തസമ്മർദ്ദം പോലെയുള്ള അസുഖങ്ങളുള്ളവർ പ്രതിദിനം വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. വാഴപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ്.

വയറിലെ അസ്വസ്ഥതകൾ

ഭക്ഷണംകഴിച്ചിട്ട് വയറിനുള്ളിൽ അസ്വസ്ഥതകളുണ്ടോ?. ഡോക്ടറുടെ അടുത്തേക്കോ മരുന്നുകുപ്പി വച്ചിരിക്കുന്നിടത്തേക്കോ ചെല്ലുന്നതിനുമുമ്പ് ഒരു വാഴപ്പഴം കഴിച്ച് പരീക്ഷിക്കൂ.

വിളർച്ചയെ ചെറുക്കും

വാഴപ്പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അനീമിയ പോലുള്ള രോഗങ്ങളെ തടയാൻ വാഴപ്പഴം കഴിക്കുന്നതിനാൽ കഴിയുമത്രെ.

ഉറക്കം വരുന്നുണ്ടോ

ജോലി ചെയ്ത് മടുത്ത് ഉറക്കം വരുന്നുണ്ടോ?. ഒരു വാഴപ്പഴം കഴിച്ചോളൂ. ശരീരത്തിന്റെ എനര്‍ജി കൂട്ടാന്‍ വാഴപ്പഴം സഹായിക്കും.

മാനസികസമ്മർദ്ദം കുറയ്ക്കും

വാഴപ്പഴത്തിലുള്ള അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. സെറോടോണിൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കന്നതിനാൽ ദിനവും ഒരു വാഴപ്പഴം കഴിക്കുന്നത് മാനസികസമ്മർദ്ദ കുറയ്ക്കാൻ സഹായകമാകും.

നെഞ്ചെരിച്ചിൽ

നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പോലുള്ള പ്രശ്നങ്ങൾ തീർക്കാൻ ഒരു വാഴപ്പഴം മതിയാകും.

ഭാരം കുറയ്ക്കാൻ

ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായകമാകും. ദഹനപ്രക്രിയയെയും സുഗമമാക്കാൻ വാഴപ്പഴം സഹായകമാണ്.

പ്രമേഹം തടയാൻ

അധികം പഴുക്കാത്ത വാഴപ്പഴം കഴിച്ചാൽ ശരീരത്തിലെ ഇൻസുലിൽ താഴുന്നതിനെ തടയുമെന്ന് ഗവേഷകർ പറയുന്നു.

എല്ലിനും ഉത്തമം

വിറ്റമിനുകളും മഗ്നീഷ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ കരുത്തുള്ളതാക്കുന്നു. സന്ധിവേദന പോലുള്ളവ കുറയ്ക്കാനും സഹായകമാകും.