Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും ആപ്പിൾ കഴിച്ചാൽ എന്തു സംഭവിക്കും?

eating-apple

ആദത്തിന്റെയും ഹൗവ്വയുടെയും കാലം മുതൽക്കെ അറിയപ്പെടുന്ന ഒരു പഴമാണല്ലോ ആപ്പിൾ. ആന്റി ഓക്സിഡന്റുകളാലും ഫ്ലവനോയിഡുകളാലും സമൃദ്ധമായ ആപ്പിളിൽ ധാരാളം നാരുകളുണ്ട്. ആന്റി ഓക്സിഡന്റിന്റെ പ്രവർത്തനക്ഷമതയിലും ഫ്ലാവോനോയിഡ് അടങ്ങിയിരിക്കുന്ന അളവിലും ലോകത്തെ തന്നെ രണ്ടാമത്തെ പഴമായി ആപ്പിളിനെ കരുതുന്നു. വിറ്റമിൻ സിയും വിറ്റമിൻ ബി കോംപ്ലക്സും, പൊട്ടാസ്യവും കാൽസ്യവും പോലുള്ള മിനറൽസും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

കാർബോഹൈഡ്രേറ്റും ഫാറ്റും സോഡിയവും കുറഞ്ഞ ആപ്പിൾ ഒരു ഹൃദയസംരക്ഷണിയായ പഴമാണ്. ഇതിലെ നാരുകളും പോളിപെൻഡസും ചീത്ത കൊളസ്ട്രോളായ എൽഡിഎലും രക്തസമ്മർദവും കുറയ്ക്കുകയും പക്ഷാഘാതത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റുകളായ പോളിഫിനോൽസും ഫ്ലവനോയിഡും കാൻസർ കുറയ്ക്കാൻ സഹായിക്കുന്നു. പെക്ടിന്റെ സ്വാധീനം മലവിസർജനത്തെ നിയന്ത്രിക്കുകയും കൊളോൺ കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നു നാഡികളെ സംരക്ഷിക്കാനും അൽഷിമേഴ്സ്, ഡിമെൻഷ്യ പോലുള്ള രോഗങ്ങളെ ചെറുക്കാനും ആപ്പിളിന് കഴിവുള്ളതായും ചില പഠനങ്ങൾ പറയുന്നുണ്ട്.

Nutritive value per 100g
(USDA -Nahonal Nutrient Data Base)

Energe-50Kcal
carbohydrate-13.81 g
Protein-.26g
Fat-.17g
Dietary fiber-2.4 g
Vit C-4.6 mg
Thiamin-.017mg
Riboflarin- .026 mg
pyridoxine-.041mg
sodium-1 mg
pottassium-107mg
Calcium-6mg

ആപ്പിളിലെ പോളിഫിനോലിന് ടൈപ് 2 പ്രമേഹത്തെയും നിയന്ത്രിക്കാൻ കഴിവുള്ളതായി പറയുന്നു. അതിനാൽത്തന്നെ ഒരു ദിവസം ഒരു മീഡിയം ആപ്പിൾ പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. പൊണ്ണത്തടി കുറയ്ക്കാനും എല്ലിന്റെ ആരോഗ്യത്തിനും ആപ്പിൾ ഉത്തമമാണ്. പച്ച ആപ്പിൾ എല്ലിന്റെ ആരോഗ്യത്തിനും കാൻസറിനെ പ്രതിരോധിക്കാനും കാഴ്ച ശക്തിക്കും ഉത്തമമാകുമ്പോൾ ചുവന്ന ആപ്പിൾ ഓർമ ശക്തികൂട്ടാനും കാൻസർ പ്രതിരോധിക്കാനും ഉപയോഗിക്കാം. എന്നാൽ മഞ്ഞ ആപ്പിൾ ഹൃദയസംരക്ഷണത്തിനും ഒപ്പം കാൻസർ പ്രതിരോധത്തിനും കാഴ്ച ശക്തിക്കുമാണ് ഉത്തമം.

ആസിഡ് സ്വഭാവമുള്ള ആപ്പിൾ പല്ലിന്റെ ഇനാമൽ കേടുവരുത്താൻ കഴിവുള്ളവയാണ്. അതിനാൽത്തന്നെ ആപ്പിൾ കഴിച്ചാൽ വായ് കഴുകുന്നത് അത്യന്താപേക്ഷിതമാണ്. ഭക്ഷണ നിയന്ത്രണമില്ലാതെ അമിതമായി ആപ്പിൾ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും അമിതവണ്ണം ഉണ്ടാകാനും കാരണമാകുന്നു. ക്രോൺസ് ഡിസീസ് ഉള്ളവർ ആപ്പിൾ തൊലികളഞ്ഞു ഉപയോഗിക്കുന്നതാണ് ഉത്തമം. അമിതമായി ആപ്പിൾക്കുരു കഴിക്കുന്നത് വിഷബാധയുണ്ടാകാൻ കാരണമാകുന്നു.

ആപ്പിൾ സ്പോഞ്ച് പുഡ്ഡിങ്

ആപ്പിൾ- 6 എണ്ണം
പഞ്ചസാര- 100 ഗ്രാം
മുട്ട- രണ്ടെണ്ണം
വാനില എസൻസ്- ഒരു ചെറിയ സ്പൂൺ
മൈദ- 60 gm
മസാലപൊടി- അര ചെറിയ സ്പൂൺ
ബട്ടർ- പാത്രത്തിൽ പുരട്ടാൻ ആവശ്യത്തിന്

∙ ഓവൻ 180 0 C പ്രീഹീറ്റ് ചെയ്തു 1.5L ബേക്കിങ് പാത്രം ബട്ടർ ഇട്ടു വയ്ക്കുക
∙ 50 gm പഞ്ചസാരയും തൊലികളഞ്ഞ് മുറിച്ച ആപ്പിളും രണ്ട് വലിയ സ്പൂൺ വെള്ളം ചേർത്തു എട്ട് മിനിറ്റ് വേവിക്കുക
∙ മുട്ടയും 50 ഗ്രാം പഞ്ചസാരയും വാനില എസൻസും ചേർത്തു നന്നായി പതപ്പിച്ച് എടുക്കുക. അതിലേക്കു മൈദയും മസാല പൊടിയും ചേർത്ത് ഇളക്കുക.
∙ വേവിച്ച ആപ്പിൾ, ബേക്കിങ് പാത്രത്തിൽ വച്ച് അതിനുമുകളിൽ മുട്ട മിശ്രിതം ഒഴിച്ചു മുപ്പതു മിനിറ്റ്സ് ബേക്ക് ചെയ്യുക
∙ ഐസിങ് ഷുഗർ വിതറി ഉപയോഗിക്കാം.

Your Rating: