Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉച്ചയൂണിനൊപ്പം ഉപ്പേരി കഴിച്ചാൽ?

burger-chips

ഉച്ചഭക്ഷണത്തോടൊപ്പം ബർഗറും ഉപ്പേരിയുമൊക്കെ കഴിക്കുന്ന ശീലമുള്ള ആളാണോ നിങ്ങൾ? എങ്കിൽ അടുത്ത തവണ കഴിക്കുമ്പോൾ ഒന്നുകൂടി ഓർമിച്ചോളൂ...പ്രോട്ടീനും ഉപ്പും കൂടുതലടങ്ങിയ ഭക്ഷണം നിങ്ങളെ ക്ഷീണിതരാക്കും.

ഭക്ഷണം അധികം കഴിച്ചാൽ 'ഫുഡ് കോമ' എന്ന അവസ്ഥയിലാവും. Postprandial somnolence എന്നാണ് ഈ അവസ്ഥയുടെ പേര്. ഈ അവസ്ഥയിലെത്തിയാൽ ഒന്നു കിടന്നുറങ്ങാനാകും നിങ്ങൾക്കു തോന്നുക. മാംസ്യവും(പ്രോട്ടീൻ) ഉപ്പും ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിനു കഠിനാധ്വാനം ചെയ്യേണ്ടിവരും.

കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ ഭക്ഷണം നമ്മളെ ഉറക്കംതൂങ്ങികളാക്കുമെന്നാണ് പോഷകാഹാരവിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ ഒഹിയോ ബൗളിങ്ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിലെയും ഫ്ളോറിഡയിലെ സ്ക്രിപ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഫുഡ് കോമയിൽ എത്തിക്കില്ല എന്നുകണ്ടു.

ഭക്ഷണവും ഉറക്കവും തമ്മിലുള്ള ന്യൂറോബയോളജിക്കൽ ബന്ധം കണ്ടെത്താൻ ഫ്രൂട്ട് ഫ്ലൈസ് അഥവാ പഴഈച്ചകളെ ആണ് ഉപയോഗിച്ചത്. പഞ്ചസാര ഫുഡ് കോമയിൽ എത്തിക്കില്ല എന്നാണ് പഠനത്തിൽ കണ്ടത്. മാംസ്യവും ഉപ്പും ദഹിപ്പിക്കാൻ ഉറക്കം നമ്മളെ എങ്ങനെ സഹായിക്കുന്നുവെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഫുഡ്കോമയിൽ ആയ കുറേ സമയത്തേക്ക് ഈച്ചകൾ അനങ്ങിയതേയില്ല. ഇവ ഒന്നിനോടും പ്രതികരിച്ചുമില്ല. പഠനത്തിനു നേതൃത്വം നൽകിയ ഡോ.റോബർട്ട് ഹ്യൂബർ പറയുന്നു.

ഊർജ്ജസ്വലരായിരിക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരോഗ്യകരമായ വെജിറ്റേറിയൻ ഭക്ഷണം ഉച്ചയ്ക്ക് കഴിക്കുന്നതായിരിക്കും നല്ലതെന്നും പഠനം പറയുന്നു. 

Your Rating: