Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിപൊളി മീന്‍കറി

fish-curry

സംസ്ഥാന പക്ഷിയും മൃഗവും ഉള്ളതുപോലെ സംസ്ഥാന മീനുമുള്ള നാടാണ് കേരളം. അത്രമാത്രം കേരളീയര്‍ക്ക് പ്രിയപ്പെട്ടതാണ് മീന്‍. ഓരോ നാടിനും അവരുടേതായ പ്രത്യേക മീന്‍രുചികളുണ്ട്. നല്ല പിടയ്ക്കുന്ന മീന്‍ കിട്ടിയാല്‍ മുളകും വെളുത്തുള്ളിയും ഇഞ്ചിയും വറ്റല്‍മുളകും ചേര്‍ത്ത് കുടംപുളിയിട്ട് ഒരുഗ്രന്‍ മീന്‍കറി വയ്ക്കുന്നതിനേക്കുറിച്ചാണ് കോട്ടയംകാര്‍ ചിന്തിക്കുക. വടക്ക് തലശേരിയിലെത്തുമ്പോള്‍ തേങ്ങയും മഞ്ഞളും ചേര്‍ത്ത മഞ്ഞനിറമുള്ള കറിയാണ് പ്രിയം. വറുത്തരച്ച മീന്‍കറി ഇഷ്ടപ്പെടുന്നവരും ഏറെ.

പോഷകഗുണത്തിന്റെ കാര്യത്തിലും മീന്‍മുന്നിലാണ്. മീനിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കും. ട്രൈഗിസറൈഡിന്റെ അളവു കുറയാന്‍ സഹായിക്കും. മാത്രമല്ല, ഒരുപരിധിവരെ നല്ല കൊളസ്ട്രോളിന്റെ അളവു കൂട്ടും. ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതോടൊപ്പം കുടലിലെയും പ്രോസ്റ്റേറ്റിലെയും കാന്‍സര്‍ സാധ്യത തടയും. തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ മീന്‍ കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കു പ്രയോജനകരമാണ്. മീന്‍കറിയാണ് വറുത്തതിനേക്കാള്‍ ആരോഗ്യകരം. വറുക്കുമ്പോള്‍ എണ്ണയുടെയും മറ്റും കൊഴുപ്പു ചേരുന്നതിനാല്‍ ഒമേഗ- 3 കൊഴുപ്പിന്റെ ഗുണം കുറയും.

മത്തി, കൊഴുവ, കോര പോലുള്ള ചെറു മീനുകളിലാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലടങ്ങിയിരിക്കുന്നത്. ചെറിയ മീനുകള്‍ മുള്ളോടെ കഴിച്ചാല്‍ ശരീരത്തിനാവശ്യമായ കാത്സ്യം ലഭിക്കും. ദിവസം 75-100 ഗ്രാം വീതം ആഴ്ചയില്‍ രണ്ടു മൂന്നു തവണ മീന്‍ കഴിക്കാം.

മീനിനോടൊപ്പം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍, പുളി, ഉലുവ എന്നിവ ചേര്‍ത്താല്‍ അമിത കൊളസ്ട്രോള്‍ കുറയ്ക്കാം. മീന്‍കറിയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് ആരോഗ്യകരമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ദോഷമുണ്ടോ?: പച്ചതേങ്ങ ചേര്‍ക്കുന്നതു മീന്‍കറിയിലെ കൊഴുപ്പ് കൂട്ടും. തേങ്ങ വറുത്തരയ്ക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും. തേങ്ങ ചേര്‍ത്ത മീന്‍കറി പതിവാക്കരുത്.

_സി കെ ഷാനി, കോട്ടയം ഇന്ദു ബി നായര്‍, കോട്ടയം എസ് സിന്ധു, എറണാകുളം_

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.