Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വിശന്നിട്ടു കഴിച്ചാ മതി!

eating-food

ഇടനേരങ്ങളിലും എന്തെങ്കിലുമൊക്കെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ സൂക്ഷിക്കുക ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ആഹാരം ആവശ്യത്തിന് കൺമുന്നിൽ ഉണ്ടെങ്കിൽ വിശപ്പു വരണമെന്നില്ല കഴിക്കാൻ. ഭക്ഷണ സാധനങ്ങളുടെ പരസ്യങ്ങളും നമ്മളെ അത് കഴിക്കാൻ പ്രേരിപ്പിക്കും. പലരും ഇന്ന് വിശന്നിട്ടൊന്നുമല്ല ഭക്ഷണം കഴിക്കുന്നത്. വെറുതെ ഒരു രസം അല്ലെങ്കിൽ നേരമ്പോക്ക്.

ചിക്കാഗോയിലെ ഇല്യനോയിസ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിൽ വിശപ്പില്ലാതെ ആഹാരം കഴിക്കുന്നത് ശരീരത്തിന് നന്നല്ല എന്നു കണ്ടെത്തി. മിതമായ അളവിൽ വിശപ്പുള്ളപ്പോൾ മാത്രം ആഹാരം കഴിക്കുന്നതാണ് ശരിയായ ആരോഗ്യത്തിന് നല്ലതെന്നാണ് പഠനത്തിൽ പറയുന്നത്. 45 ബിരുദ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിൽ ആദ്യം അവരുടെ വിശപ്പ് എത്രയെന്നറിഞ്ഞ ശേഷം വിശപ്പിനനുസരിച്ച് ധാരാളം കാർബോഹൈഡ്രേറ്റ്സുകൾ അടങ്ങിയ ഭക്ഷണം നൽകി. ഈ ഭക്ഷണം എത്രത്തോളം അവരുടെ ആരോഗ്യത്തെ സ്വാധീനിച്ചു എന്നറിയാൻ നിശ്ചിത ഇടവേളകളിൽ ഓരോരുത്തരുടെയും രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിച്ചു.

കാർബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണം കഴിച്ച ശേഷം രക്തത്തിൽ ഗ്ലൂക്കോസ് നില ഉയരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇത് മിതമായ അളവിൽ മാത്രമേയുള്ളൂ. കൂടുതൽ അളവിൽ ഗ്ലൂക്കോസ് നില ഉയരുന്നത് കോശങ്ങളെ ദോഷകരമായി ബാധിക്കും.

പഠനങ്ങൾ പറയുന്നത്‌ പ്രകാരം ഒരു വ്യക്തി ശരിയായ സമയത്ത് വിശന്നിട്ട് ഭക്ഷണം കഴിച്ചശേഷം രക്തത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസിന്റെ അളവ് വിശക്കാതെ ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് അളവിനെക്കാൾ വളരെക്കുറവ് ആയിരിക്കും. കൺസ്യൂമർ റിസേർച്ച് അസോസിയേഷൻ പ്രസിദ്ധീകരിച്ച ജേണലിലാണ് ഇത് പുറത്ത് വിട്ടത്.